എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/അക്ഷരവൃക്ഷം/ശത്രുവായ മിത്രം
*ശത്രുവായ മിത്രം*
കൊറോണ എന്ന പേര് ആദ്യമായി ഞാൻ കേട്ടത് കഴിഞ്ഞ വർഷം അവസാനത്തോടെയാണ്. കാതിനിമ്പം തോന്നുന്ന ആ പേര് കേട്ടപ്പോൾ അവനെ വെറുക്കാൻ എനിക്കു കഴിഞ്ഞില്ല. പിന്നീട് മാധ്യമങ്ങളിൽ ട്രോളുകളായും വാർത്തകളായും പ്രത്യക്ഷപ്പെട്ടപ്പോഴും ഒരു അസ്വസ്ഥതയും അവനിൽ എനിക്ക് തോന്നിയില്ല. പകരം ചൈനയുടെ ഒരു പര്യായ പദം പോലെ ഞാൻ അവനെ കണ്ടു. അപ്പോഴും അവൻ എനിക്ക് തികച്ചും ഒരു അപരിചിതൻ ആയിരുന്നു. പിന്നീട് എപ്പോഴാണ് ചൈന കടന്ന് അവൻ പുറത്തേക്ക് വന്നത് എന്നു എനിക്കു അറിയില്ല. അവൻ എന്റെ നാട്ടിലെത്തിയപ്പോൾ എനിക്ക് പരീക്ഷ നടക്കുകയായിരുന്നു. കൊറോണ വന്നതിനാൽ പരീക്ഷ മാറ്റി വച്ചപ്പോൾ ഞാൻ അവനെ ശ്രദ്ധിക്കാൻ തുടങ്ങി. ആ സമയം അവൻ എന്റെ പ്രിയ കൂട്ടുകാരൻ ആയി..... പരീക്ഷയെ ഓടിക്കാൻ വന്ന മായാവി........ അധ്യാപകരുടെയും മാതാപിതാക്കളുടെയും ഇടയിൽ അവന്റെ പേര് സന്തോഷത്തോടെ ആവർത്തിക്കുമായിരുന്നു.അവന്റെ പേര് കേൾക്കാനും കാണാനും ഞാൻ ടീവിയും പത്രവും നിരന്തരം കാണാനും വായിക്കാനും തുടങ്ങി. അപ്പോഴാണ് ഞാൻ അവനെ കൂടുതൽ മനസിലാക്കിയത്. കൂട്ടുകാരന്റെ ക്രൂരത ഞാൻ തിരിച്ചറിഞ്ഞു. അവന്റെ പേരിൽ തന്നെ മാറ്റം വന്നു...കോവിഡ 19. പ്രിയപ്പെട്ടവരെ എന്നിൽ നിന്നും അകറ്റി നിർത്തി....... ആരെയും വകവെക്കാതെ ശ്വാസം മുട്ടിച്ചു കൊല്ലുന്ന ഒരു വില്ലൻ. പരീക്ഷ മാറ്റി തന്ന് സന്തോഷിപ്പിച്ച അവൻ ഇത്ര അധികം വേദനകൾ എനിക്കു സമ്മാനിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. ഈ അവധിക്കാലം കൂട്ടുകാരോത്തു കളിക്കാൻ .. .... കുളിക്കാൻ.... ടൂർ പോകാൻ. ......... കല്യാണങ്ങൾ........ ആഘോഷങ്ങൾ.. എന്നിങ്ങനെ എന്റെ എന്തെല്ലാം സ്വപ്‌നങ്ങൾ ആണ് അവൻ തകർത്തത്. ഒന്നു പുറത്തിറങ്ങി നടക്കാൻ കഴിയാതെ വീട്ടിൽ ഇരുത്തി ശ്വാസം മുട്ടിക്കുന്ന അവൻ ഇന്ന് എന്റെ ഏറ്റവും വലിയ ശത്രുവാണ്. എല്ലാ രാജ്യങ്ങളിൽ നീ യാത്ര ചെയ്തു . ചെന്നിടത്തെല്ലാം നിന്റെ വിജയം നീ ആഘോഷിക്കുന്നു. പക്ഷേ നീ ഒന്നോർക്കുക. ഈ കേരളത്തിൽ...... എന്റെ ഈ നാട്ടിൽ .... അധികം നാൾ ജീവിക്കാൻ . നിനക്കാവില്ല. ഇതു എന്റെയും എന്റെ നാടിന്റെയും വാക്കാണ് .... ഉറച്ച തീരുമാനമാണ്.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ