എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/ ഓടയിൽ നിന്ന് - എന്റെ കണ്ണിലൂടെ

ഓടയിൽ നിന്ന് - എന്റെ കണ്ണിലൂടെ      
"ഈ കൊറോണക്കാലം- ജാഗ്രത വേണ്ട സമയം ". 

ഈ ലോക്കഡോൺ കാലത്ത് പി. കേശവദേവിന്റെ 'ഓടയിൽ നിന്ന് ' എന്ന നോവൽ ഞാൻ വായിക്കുകയുണ്ടായി. അതിലെ കേന്ദ്ര കഥാപാത്രമാണ് പപ്പു. പപ്പുവിനെപ്പറ്റി പറയുകയാണെങ്കിൽ എല്ലാവരാലും വെറുക്കപെട്ടു നാടുവിട്ടു പട്ടണത്തിൽ ചേക്കേറേണ്ടി വന്നവൻ. അവിടെ അവൻ ഒരു റിക്ഷാക്കാരനായി. പാന്ഥരുടെയും വാഹനങ്ങളുടെയും ഇടയിൽ കൂടി മിന്നൽ വേഗത്തിൽ അവന്റെ റിക്ഷ പായുകയാണ്.ഒരുനാൾ അവന്റെ റിക്ഷ തട്ടി ഒരു പെൺകുട്ടി ഓടയിലേക്കു വീണു.അവളായിരുന്നു ലക്ഷ്മി. അവിടെ തുടങ്ങി അതുവരെ ഇല്ലാതിരുന്ന "നാളെ 'എന്ന ചിന്ത പപ്പുവിൽ. തന്റെ ആരുമല്ലാത്ത ലക്ഷ്മിക്ക് വേണ്ടി അവൻ ജീവിച്ചു. അവളെ പഠിപ്പിച്ചു വലിയ നിലയിൽ എത്തിച്ചു.പക്ഷെ ലെക്ഷ്മിയിൽ മാറ്റങ്ങൾ വന്നുതുടങ്ങി.പപ്പുവിന്റെ വിയർപ്പിന് ദുർഗന്ധമാണെന്നു അവൾക്കു തോന്നിത്തുടങ്ങി.ഈ കഥ ഞാൻ ഇവിടെ അവസാനിപ്പിക്കുന്നു.ഈ കഥയെ ഞാൻ ഇന്നത്തെ കാലഘട്ടവുമായി താരതമ്യം ചെയ്യുകയാണ്..കഷ്ടപ്പെട്ട് വളർത്തി വലുതാക്കിയ അച്ഛനമ്മമാരെ വെറുത്തു അവരെ വൃദ്ധസദനങ്ങളിൽ തള്ളുന്ന പുതുതലമുറ. എനിക്ക് അതു ആലോചിക്കുമ്പോൾ തന്നെ വിഷമം ആകുന്നു. ഞാൻ എന്റെ കുഞ്ഞു മനസ്സിൽ ഉറപ്പിച്ചു.. ഞാൻ ഒരിക്കലും ഇങ്ങനെ ആകില്ല. സ്നേഹിക്കണം എല്ലാവരെയും.ഈ ലോക്കഡോൺ കാലത്തു ഒരു കാര്യത്തിൽ നമുക്ക് സന്തോഷിക്കാം. സ്നേഹിക്കാൻ പഠിച്ചു നമ്മൾ ഓരോരുത്തരും...


ശിവശങ്കർ. ബി
5A, എസ് എസ് പി ബി എച്ച്‌ എസ് എസ് കടയ്ക്കാവൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 12/ 2021 >> രചനാവിഭാഗം - ലേഖനം