എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ/അക്ഷരവൃക്ഷം/ സ്നേഹം

Schoolwiki സംരംഭത്തിൽ നിന്ന്
സ്നേഹം


കൊറോണക്കാലം മഹാമാരിക്കാലം
 എങ്കിലും ഞാനിന്നു സന്തോഷിക്കുന്നു
 ഓർക്കാപുറത്തു ഒരവധി ക്കാലത്തെന്റെ
 അച്ഛനുമമ്മയും കൂടെയുണ്ട്
 എന്തുചോദിച്ചാലും തിടുക്കം കൂട്ടാതെ
യൊന്നിച്ചു കളിച്ചീടുന്നൊരച്ഛനെ
 ആദ്യമായിട്ടാണു കാണുന്നതിന്നുഞാൻ
 എന്നോടുമാത്രമല്ലാ സ്നേഹവാത്സല്യം
എന്നുമെന്നെ തലോടുമെന്റെ പ്രകൃതിയോടും
 കാട്ടിത്തുടങ്ങിയോരെന്നച്ചനെ
കണ്ടിട്ടാനന്ദ ക്കണ്ണീർ പൊഴിച്ചിടവേ
 സ്നേഹത്തിൻ ലാളനമേറ്റവയും
പൂത്തു തളിർത്തു തുടങ്ങിടുന്നു
 ശബ്ദരവങ്ങൾ നിറഞ്ഞ ചെവികളിൽ
 പക്ഷിതൻ സംഗീതം കേട്ടിടുന്നു
 ഒന്നിനും പോകാത്തൊരച്ഛനിന്നിതാ
 സ്നേഹത്തിൻ ദീപമായി മാറിടുന്നു
 എല്ലാറ്റിനും കാരണമായിമാറി
 കൊറോണയെന്നൊരു മഹാമാരിയും

 

ശ്രീനന്ദ പി. വി.
6 ബി എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത