എസ്.എച്ച്.സി.എൽ.പി.എസ് വൈലത്തൂർ/അക്ഷരവൃക്ഷം/പണിയാം നമുക്കൊരു പുതിയ കൊട്ടാരം
പണിയാം നമുക്കൊരു പുതിയ കൊട്ടാരം
ഇന്ന് പരിസ്ഥിതി മലിനീകരണം ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ്. പരിസ്ഥിതി പ്രശ്നങ്ങൾ മനുഷ്യന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായി കൊണ്ട്, നിരവധി പരിസ്ഥിതി പ്രശ്നങ്ങൾ പ്രതിദിനം വർധിക്കുന്നു. നമ്മുടെ പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കുക എന്നത് സാമൂഹിക ധാർമിക ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്. സംസ്കാരം ജനിക്കുന്നത് മണ്ണിൽ നിന്നാണ്. ഭൂമിയിൽ നിന്നാണ് മലയാളത്തിന്റെ സംസ്കാരം മലിനമാകുന്നത്. ആരോഗ്യത്തിന്റെയും വൃത്തിയുടെയും കാര്യത്തിൽ നാം മറ്റു സംസ്ഥാനങ്ങളേക്കാൾ മുന്നിലാണ്. ഈ കൊറോണ എന്ന വൈറസ് ഇന്ന് നമ്മളിൽ ഭീതി ഉണർത്തിയിരിക്കുകയാണ്. വൈറസിനെ തടയുവാൻ പറയുന്ന പ്രതിരോധപ്രവർത്തനങ്ങൾ ആധുനിക കാലഘട്ടത്തിലെ മനുഷ്യനെ പ്രാചീന സംസ്കാരം പഠിപ്പിക്കൽ കൂടിയാണ്. പുറത്തു പോയി വരുന്ന മനുഷ്യർ ഉമ്മറപ്പടിയിൽ വച്ചിരിക്കുന്ന കിണ്ടിയിലെ വെള്ളം കൊണ്ട് കൈയും കാലും കഴുകി ശുചിത്വം വരുത്തിയതിനു ശേഷമേ അകത്തേക്ക് കടക്കാറുള്ളൂ. ഒരാളെ കണ്ടാൽ കെട്ടിപ്പിടിക്കുന്നതിനു പകരം നമസ്കാരം പറഞ്ഞിരുന്ന ആ ഭാരതീയ സംസ്കാരത്തെ ഓർമ്മപ്പെടുത്തൽ കൂടിയാവട്ടെ ഈ കോറോണക്കാലം. ചിട്ടകളൊക്കെ പരിഹാസപൂർവ്വം അധിക്ഷേപിക്കുന്നവർ മരണത്തിന്റെ പടിവാതിൽക്കൽ എത്തിയെന്നോർക്കണം. ഭാരതത്തിന്റെ ഇന്നത്തെ നിശ്ചലമായ അവസ്ഥ നദികളെയടക്കം ശുചിയാക്കുവാനും മലിനാന്തരീക്ഷത്തിനെ ഏറെക്കുറെ ഇല്ലാതാക്കുവാനും സഹായിച്ചു. ഭൂമി എന്റെ അമ്മയാണ് ഞാൻ മകനുമെന്ന വേദദർശന പ്രകാരം പ്രകൃതിയെ സംരക്ഷിക്കാനും പരിപാലിക്കാനും നമുക്ക് കഴിയണം. വിമർശനങ്ങൾ ആകാം പക്ഷെ വിമർശിക്കുന്നവർ ഈ ഭൂമിയിൽ തന്നെയാണ് ചവിട്ടി നിൽക്കുന്നത് എന്നത് നാം ഓർമ്മിക്കുക.........
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം