എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്
  • എൻ എസ് എസ് ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് നാഷണൽ സർവീസ് സ്കീം. 2015 ൽ  ഇതിന്റെ ഒരു സ്വാശ്രയ യൂണിറ്റ് ഈ സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു. കുട്ടികളുടെ ഇടയിൽ സമൂഹത്തോടുള്ള സേവനസന്നദ്ധതാ  മനോഭാവം വളർത്തുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം. തുടക്കത്തിൽ ഹയർസെക്കൻഡറി അധ്യാപകരായ ജേക്കബ് മാത്യു സാറും അതിനുശേഷം സോമശേഖരൻ പിള്ള സാറും സാരഥികളായി. ഇപ്പോൾ ഗിരീഷ് ഡി എന്ന അധ്യാപകനാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. എൻ. എസ്.എസ് പദ്ധതി പതിനൊന്നാം ക്ലാസ് മുതലാണ് ആരംഭിക്കുന്നത്.ഓരോ വർഷവും ഈ ക്ലാസ്സിൽ നിന്നും അൻപത് കുട്ടികളെ തിരഞ്ഞെടുത്തു ശീലനം നൽകുന്നു.അവധിക്കാലത്ത് ഏഴുദിവസത്തെ  സഹവാസക്യാമ്പ് വർഷംതോറും നടത്താറുണ്ട്. കഴിഞ്ഞ കുറേ വർഷങ്ങളായി സാമൂഹികരംഗത്ത് തനിമയുള്ള ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിയത് എടുത്തുപറയേണ്ടതാണ്. ആറന്മുള ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡ്  ദത്തെടുത്തു ദത്തു ഗ്രാമമായി  പ്രഖ്യാപിച് വിവിധ ക്ഷേമപ്രവർത്തനങ്ങൾ നടത്തിവരുന്നു. സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു കുട്ടിക്ക് (അനുപമ സുരേന്ദ്രൻ )ഏകദേശം 10 ലക്ഷം രൂപ മുടക്കി ഈ യൂണിറ്റിന്റെ  നേതൃത്വത്തിൽ നടത്തുന്ന ഭവന നിർമ്മാണം ഏതാണ്ട് പൂർത്തിയായി വരുന്നു. വർഷംതോറും ഭവന സന്ദർശനം നടത്തി അശരണരായ വയോധികർ, കിടപ്പു രോഗികൾ എന്നിവർക്ക് സാമ്പത്തികസഹായം അടക്കമുള്ള പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. ഉപജീവന പ്രവർത്തനങ്ങൾക്കുവേണ്ടി കർഷകർക്കിടയിൽ മേന്മയുള്ള പച്ചക്കറിവിത്തുകൾ എല്ലാവർഷവും നൽകുന്നു.ദത്തു ഗ്രാമത്തിലെ വീടുകളിൽ പച്ചക്കറി തോട്ടം നിർമ്മിക്കാൻ സഹായിക്കുന്നു. സ്കൂൾ പരിസരത്തും ദത്തു ഗ്രാമത്തിലും ഉള്ള പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ ശേഖരിച്ച് റീസൈക്ലിങ് കേന്ദ്രങ്ങളിൽ എത്തിക്കുന്നു.ആറന്മുളഗ്രാമ പഞ്ചായത്തിന്റെ  പ്രത്യേക പദ്ധതിയായ പച്ചത്തുരുത്ത് ഈ യൂണിറ്റിന്റെ  മേൽനോട്ടത്തിൽ നടത്തിവരുന്നു.ദത്തു ഗ്രാമത്തിലെ ഏക അംഗൻവാടി ആയ മായാലുമൺ അംഗൻവാടിയിലേക്ക് ആവശ്യമായ പായ, കിടക്കവിരി എന്നിവ നൽകി.2018ലെ മഹാ പ്രളയ സമയത്ത് അരി, പലചരക്കുകൾ, വസ്ത്രം ,മറ്റ് അവശ്യ വസ്തുക്കൾ എന്നിവ ശേഖരിച്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്യുകയുണ്ടായി. പ്രളയത്തെ തുടർന്നുണ്ടായ ശുചീകരണ പ്രവർത്തനങ്ങളിൽ നിർണായകമായ പങ്കുവഹിച്ചു. എൻഎസ്എസ് ദിനാഘോഷത്തിന്റെ  ഭാഗമായി അട്ടത്തോട് ആദിവാസി ഊരുകളിൽ പലചരക്ക്, വസ്ത്രം എന്നിവ നൽകി. ആറന്മുള പഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്ന ഫസ്റ്റ് ലൈൻ കോവിഡ സെൻന്ററുകളിൽ ആവശ്യമായ മാസ്ക്, സാനിറ്റൈസർ എന്നിവ കുട്ടികൾ തന്നെ നിർമ്മിച്ചു നൽകി. അത് ഇപ്പോഴും തുടരുന്നു. അന്യം നിന്നു പോകുന്ന ആറന്മുള അടയ്ക്ക എന്ന കവുങ്ങിനെ സംരക്ഷിച്ചുവരുന്നു. നാട്ടുമാവ് സംരക്ഷണത്തിന്റെ  ഭാഗമായി നല്ലയിനം വിത്തുകളും തൈകളും ശേഖരിച് നട്ടുപിടിപ്പിക്കുന്നു. ആറന്മുള ഗ്രാമ പഞ്ചായത്തിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട കൃഷി,ഫാം ടൂറിസം, നീർച്ചാലുകളുടെ വീണ്ടെടുക്കൽ, സംരക്ഷണം, അവയിലെ മത്സ്യവളർത്തൽ എന്നിവ ഉൾപ്പെടുന്ന സമഗ്രമായ ഒരു പ്രോജക്ട് ആറന്മുള പൈതൃക സമിതിയുമായി ചേർന്ന് തയ്യാറാക്കി ബഹുമാനപ്പെട്ട ആറന്മുള എംഎൽഎ വീണാ ജോർജിനും ബഹുമാനപ്പെട്ട ജില്ലാ കളക്ടർ പി ബി നൂഹി നും നൽകിയിട്ടുണ്ട്. ഒരു എൻഎസ്എസ് വോളണ്ടിയർ രണ്ടു വർഷക്കാലയളവിൽ 240 മണിക്കൂർ സാമൂഹിക സേവനം ചെയ്യേണ്ടതാണ്. ആവശ്യമായ സേവന സമയം വിജയകരമായി പൂർത്തിയാക്കിയ വോളണ്ടിയർക്ക് ഒരു സാക്ഷ്യപത്രം നല്കും. സ്ഥാപനങ്ങൾ അല്ലെങ്കിൽ സർവ്വകലാശാലകൾ  തീരുമാനിച്ച പ്രകാരം ഈ വോളണ്ടിയർക്ക് ഉന്നത പഠനത്തിനും മറ്റാനുകൂല്യങ്ങൾക്കും  മുൻഗണന ലഭിക്കും.