ഉള്ളടക്കത്തിലേക്ക് പോവുക

എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2025-26/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ

പ്രവേശനോത്സവം 2025-26

2025 -26 അധ്യയന വർഷത്തെ വരവേറ്റുകൊണ്ട് പ്രവേശനോത്സവം വിവിധ പ്രവർത്തനങ്ങളോടെ ആഘോഷിച്ചു. വിദ്യാർത്ഥികളുടെ ഈശ്വര പ്രാർത്ഥനയോടെ രാവിലെ 10ന് ആരംഭിച്ചു. പ്രവേശനോത്സവത്തെ വരവേൽക്കാൻ സ്കൂളും ക്ലാസ് മുറികളും അണിഞ്ഞൊരുങ്ങിയിരുന്നു. സ്കൂൾ പരിസരം വിവിധ വർണ്ണങ്ങളിലുള്ള കടലാസ്സുകൾ, പൂക്കൾ, ബലൂണുകൾ എന്നിവ കൊണ്ട് അലങ്കൃതമായിരുന്നു. LKG മുതൽ ഏഴാം ക്ലാസ് വരെയുള്ള കുരുന്നുകൾക്ക് ഒഴിവു സമയങ്ങളിൽ കളിക്കാനായി പുതുമയാർന്ന കളിസ്ഥലം( See. Saw, slider ) എന്നിവയും ഒരുക്കിയിരുന്നു പ്രവേശനോത്സവ പരിപാടി മലമ്പുഴ ബ്ലോക്ക് മെമ്പർ ശ്രീമതി. K. കോമളം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ. C. ചന്ദ്രൻ, സ്കൂൾ മാനേജർ K. കുട്ടികൃഷ്ണൻ, പിടിഎ പ്രസിഡന്റ് ഷാജഹാൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. എൽ.എസ്.എസ് ലഭിച്ച വിദ്യാർത്ഥികളെയും, കഴിഞ്ഞ വർഷത്തെ വാർഷിക പരീക്ഷയിൽ മികവുറ്റ വിജയം ലഭിച്ചവർക്ക് ദേവി മാധവ വാരിയർ, കെ പി വേലായുധ മുതലിയാർ സ്കോളർഷിപ്പുകൾ നൽകി അഭിനന്ദിച്ചു. തുടർന്ന് രക്ഷിതാക്കൾക്കും, കുട്ടികൾക്കും മധുര വിതരണം നടത്തി