എച്ച് ഐ എസ് ജെ എൽ പി സ്കൂൾ, ആദിക്കാട്ടുകുളങ്ങര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ  ജില്ലയിൽ മാവേലിക്കര  താലൂക്കിൽ പാലമേൽ വില്ലേജിൽ ആദിക്കാട്ടുകുളങ്ങര എന്ന  കൊച്ചുഗ്രാമത്തിന്റെ ഒൻപതാം വാർഡ് അമ്മൻകോവിൽ ജംഗ്ഷന്  വടക്കുവശത്തായി ഈ  സ്കൂൾ  സ്ഥിതി  ചെയ്യുന്നു

ആദ്യ കാലത്ത് സ്കൂൾ പഠനത്തിനായി ആദിക്കാട്ടുകുളങ്ങരക്കാർക്  അന്യ സ്ഥലങ്ങളിൽ പോകേണ്ട  ദു:സ്ഥിതി  വന്നപ്പോൾ 1924ൽ പുങ്കു വിള  ഭാഗത്തു നൂറനാട്. കുഴിയ്യത്ത്  ശ്രീ എം  പി  നാരായണപിള്ള  ആണ്  ഈ  സ്കൂൾ  ആരംഭിച്ചത്. തുടക്കത്തിൽ  ഒരു താത്കാലിക ഷെഡ്‌ഡിലാണ് ഇത്  പ്രവർത്തിച്ചിരുന്നത്  കച്ചവടത്തിലും കൃഷിയിലും കുട്ടികളെ  ഉപയോഗപ്പെടുത്തിയിരുന്നതിനാൽ മാതാപിതാക്കൾ കുട്ടികളെ  സ്കൂളിലേക്ക് അയയ്ക്കുവാൻ താല്പര്യം  കാണിച്ചിരുന്നില്ല. എന്നാൽ  മാനേജരുടെ  നേതൃത്വത്തിൽ  നാട്ടിലെ പ്രമുഖർ വീടുകൾ തോറും കയറിയിറങ്ങി കുട്ടികളെ  സ്കൂളിലേക്ക്  കൊണ്ടുവന്നു. സ്കൂൾ  കെട്ടിടവും സ്ഥലവും മനേജൂമെന്റിനു  സ്വന്തമായിരിക്കണമെന്ന് 1956ൽ വിദ്യാഭ്യാസ  വകുപ്പിന്റെ പുതിയ  നിർദേശം വന്നപ്പോൾ  ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലം മാനേജർ അദ്ദേഹത്തിന്റെ  ഭാര്യ ശ്രീമതി കമലമ്മയുടെ പേരിൽ  പുങ്കുവിള  ഭാഗത്തുനിന്നും  ഇവിടെ കൊണ്ടുവന്നു സ്ഥാപിച്ചു. അന്ന് സ്കൂളിന്റെ  പേര്  ആദിക്കാട്ടു കുളങ്ങര  എൽ  പി എസ്  എന്നായിരുന്നു

1995ൽ ആദിക്കാട്ടുകുളങ്ങര  ഹിദായത്തുൽ  ഇസ്ലാം  മുസ്ലിം ജമാഅത്തു കമ്മിറ്റി മാനേജർ  ശ്രീമതി കമലമ്മയുടെ മാനേജുമെന്റിൽ നിന്നും സ്കൂൾ  വിലയ്ക്കുവാങ്ങി  അതിനു ശേഷം സ്കൂളിന്റെപേര്  ആദിക്കാട്ടുകുളങ്ങര  ഹിദായത്തുൽ  ഇസ്ലാം മുസ്ലിം ജമാഅത്തു  എൽ  പി  സ്കൂൾ  എന്നാക്കി  മാറ്റി

ഈ  നാട്ടിൽ  ഔദ്യോഗികമായി  ഉന്നത  തലത്തിൽ  എത്തിയവരെല്ലാം തന്നെ  നൂറിന്റെ  നിറവിൽ  എത്തി  നിൽക്കുന്ന  ഈ അക്ഷര  മുത്തശ്ശിയുടെ  മക്കളാണ്  അതിനും  പുറമെ  രാഷ്ട്രീയ  സാമൂഹിക  രംഗങ്ങളിൽ   സാന്നിധ്യം  അറിയിച്ച നിരവധി  വ്യക്തികൾ  ഇവിടുത്തെ  പൂർവ  വിദ്യാർത്ഥികൾ ആണ്. ഈ  കൊച്ചു  ഗ്രാമത്തിന്റെ  വിദ്യാഭ്യാസ പുരോഗതിയിൽ  ഒരു നാഴികക്കല്ലായി  ഈ  വിദ്യാലയം നിലകൊള്ളുന്നു