എച്ച് ഐ എസ് ജെ എൽ പി സ്കൂൾ, ആദിക്കാട്ടുകുളങ്ങര/അക്ഷരവൃക്ഷം/കൊറോണ കവിത

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കവിത


ഭയന്നിട്ടില്ല നാം ചെറുത്ത് നിന്നിടും
കോറോണയെന്ന ഭീകരന്റെ കഥ കഴിച്ചിടും
തകർന്നിട്ടില്ല നാം കൈകൾ ചേർത്തിടും
നാട്ടിൽ നിന്നും ഈ വിപത്തകന്നിടും വരെ
കൈകൾ നാം ഇടയ്ക്കിടയ്ക്ക് സോപ്പ് കൊണ്ട് കഴുകണം
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും
കൈകകളാലോ തുണികളാലോ മുഖം മറച്ച് ചെയ്യണം
കൂട്ടമായി പൊതുസ്ഥലത്ത് ഒത്തുചേരൽ നിർത്തും
രോഗമുള്ള രാജ്യവും , രോഗിയുള്ള ദേശവും
എത്തിയാലോ മറച്ചുവെച്ചിടില്ല നാം.
രോഗ ലക്ഷണം കാണുകിൽ ദിശയിൽ നാം വിളിക്കണം
ചികിത്സ വേണ്ട സ്വന്തമായി
ഭയപ്പെടേണ്ട ഭീതിയിൽ
ഹെൽത്തിൽ നിന്നും ആംബുലൻസും
ആളുമെത്തും ഹെൽപിനായി
മറ്റൊരാൾക്കും നമ്മിലൂടെ രോഗമെത്തിക്കില്ല നാം.

 

അജ്മി.എസ്
4 B എച്ച് ഐ എസ് ജെ എൽ പി എസ് ആദിക്കാട്ടുകുളങ്ങര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത