അവസാനത്തെ പുഴയും മലിനമാക്കി,
അവസാനത്തെ കടലും നിശ്ചലമാക്കി,
അവസാനത്തെ മരവും മുറിച്ചുമാറ്റി,
അവസാനത്തെ പൂവും പറിച്ചെറിഞ്ഞവൻ
ആഞ്ഞു കുഴിച്ചു പച്ചമണ്ണിൽ മാറിലേക്ക്...
തുടിക്കുന്ന ഹൃദയത്തിലേക്ക്,
നിലക്കാത്ത ജീവ വായുവിലേക്ക്
കെട്ടി പണിതുയർത്തി അവൻ
കൂറ്റൻ മതിൽക്കെട്ടുകൾ,ഫ്ളാറ്റുകൾ..
വലിച്ചെറിഞ്ഞു സ്നേഹത്തിൻ വേരുകൾ..
ഓർത്തില്ലവൻ ഞാൻ ഇവിടെ
വെറും സന്ദർശകനാ ണെന്ന്
ആരോ തെളിച്ചിട്ട വഴിയിലൂടെ
മൃത്യുവിനെ തേടി അലയുന്ന
വെറും സന്ദർശകനാണ്
ഞാനെന്ന് ഓർത്തില്ലവൻ ...
അവനെ ഓർമിപ്പിക്കാൻ
പ്രളയവും കൊടുങ്കാറ്റും
പ്രകൃതിയുടെ കാവൽ പടയാളികളും
എത്തിയപ്പോഴും അവൻ തിരിച്ചറിഞ്ഞില്ല
തിരിച്ചറിഞ്ഞതായി നടിച്ചില്ല.
ആരും അയയ്ക്കാതെ തനിയേകിടന്നു
വന്നു വീണ്ടും മനുഷ്യാ
നിൻ അരികിലേക്ക്
ഇന്നു നിന്നെ ഓർമ്മിപ്പിക്കാൻ
ഒരു മടങ്ങിവരവിന്
ഒരു തിരിച്ചുവരവിന്
പ്രകൃതിയിലേക്ക്
ഒരു തിരിച്ചുവരവിന്മടങ്ങാം പ്രകൃതിയിലേക്ക്
നിന്നെ അയക്കാൻ
എത്തിയതാണവൾ കൊറോണ...
എന്ന മഹാമാരി...
മടങ്ങാം നമുക്കൊന്നായി..
പ്രകതിയിലേക്
അമ്മതൻ മാറിലേക്ക്....
തിരിച്ചയക്കാം അവളെ.. കോറോണയെ...
മടങ്ങാം പ്രകൃതിയിലേക്ക്