എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്

കോവിഡ് കാലത്തെ ആരോഗ്യം... കൊറോണ വൈറസ് പരത്തുന്ന കോവിഡ് 19 എന്ന മഹാമാരിയുടെ ഭീതിയിൽ ആണ് നാം. കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം കേരളത്തിൽ വര്ധിച്ചതോടു കൂടി കേരളം ആശങ്കയിലാണ്. നമുക്ക് എങ്ങനെ ഈ കാലത്തെ അതിജീവിക്കാം. പരിഭ്രാന്തി അല്ല കരുതൽ ആണ് നമുക്ക് ആവശ്യം. കൊറോണ വൈറസിനെ എതിർക്കാൻ രോഗപ്രതിരോധ ശേഷി ആവശ്യമാണ്‌. ഈ രോഗം പടർന്നുപിടിക്കുന്ന ഈ വേളയിൽ മറ്റുള്ളവരുമായി സമ്പർക്കം പുലർത്താതെ വീടിനുള്ളിൽ കഴിയുക എന്ന്നുള്ളതാണ് ഏറ്റവും പ്രാധാന്യം. മുൻകരുതൽ എടുക്കേണ്ട സമയമാണിത്. ജാഗ്രത മതി ആശങ്ക വേണ്ട എന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. കുട്ടികളിലും മുതിർന്നവരിലും പ്രായഭേദമന്യേ ആർക്കും ഈ രോഗം പകരാം. സോപ്ഉപയോഗിച്ചു നിരന്തരം കൈകൾ കഴുകുക. കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണ്ട കാലമാണിത്. കുട്ടികളെ കളിക്കാൻ പുറത്തേക്കു വിടരുത്. പോഷക ആഹാരങ്ങൾ കൂടുതലായി കൊടുക്കുക പരിസര ശുചിത്വവും വ്യെക്തി ശുചിത്വവും നിര്ബന്ധമാണ്. സാമൂഹ്യ അകലം പാലിക്കുക വേണം. ഈ കാര്യങ്ങൾ സ്വയം ഉത്തരവാദിത്തം ഏറ്റെടുത്തു ഓരോരുത്തരും പാലിക്കേണ്ടതാണ് ഈമഹാരോഗത്തിന്റെ ദിനങ്ങളിൽ മക്കളെയും കുടുംബത്തെയും മറന്നു സ്വന്തം ജീവിതം മറ്റുള്ളവർക് വേണ്ടി ഉഴിഞ്ഞു വെച്ച ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരെയും പോലീസ് അധികാരികളെയും നന്ദിയോടെ സ്മരിക്കുന്നു.......................

ദിയ ഫർസാന
8C എച്ച്.എസ് ഫോർ ഗേൾസ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 09/ 10/ 2024 >> രചനാവിഭാഗം - ലേഖനം