എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ രോഗപ്രതിരോധ മാർഗ്ഗങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധ മാർഗ്ഗങ്ങൾ

രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് അത് വരാതെ നോക്കുകയാണ് എന്ന് നമുക്ക് എല്ലാവർക്കും അറിയാം. എന്തെല്ലാം കാര്യങ്ങളാണ് ഇതിനു വേണ്ടി നാം അനുവർത്തിക്കേണ്ടത് എന്ന് നോക്കാം. ഇതിനെ നാലു വിഭാഗങ്ങളായി നമുക്ക് തരംതിരിക്കാം 1. വ്യക്തി ശുചിത്വം 2. പരിസര ശുചിത്വം 3. ആഹാരം 4. വ്യായാമം

        1. വ്യക്തി ശുചിത്വം
     നമ്മൾ മലയാളികൾ        പൊതുവേ വ്യക്തി ശുചിത്വത്തിന്റെ  കാര്യത്തിൽ മുൻപന്തിയിലാണ്,  പക്ഷേ ഇപ്പോൾ covid-19 വ്യാപിക്കുന്ന അവസരത്തിൽ കുറച്ചു കാര്യങ്ങൾ കൂടി നാം ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട് 

A.കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് നിർദ്ദേശപ്രകാരം കഴുകി വൃത്തിയാക്കുക B. പുറത്തേക്കിറങ്ങുമ്പോൾ മാസ്ക്കുകൾ ധരിക്കുക C.സാമൂഹിക അകലം കൃത്യമായി പാലിക്കുക D.ഹസ്തദാനം ഒഴിവാക്കുക

    2. പരിസര ശുചിത്വം   
നമ്മുടെ വീടിന്റെ പരിസരം മാത്രമല്ല നാടും നാം വൃത്തിയായി സൂക്ഷിക്കേണ്ടതാണ്  വ്യക്തി ശുചിത്വത്തിൽ നമ്മൾ ഏറെ മുന്നിലാണെങ്കിലും പരിസര ശുചിത്വത്തിൽ നമ്മൾ ഒട്ടുമേ ശ്രദ്ധിക്കാറില്ല എന്നു പറയാം. ഡെങ്കിപ്പനി,  ചിക്കൻഗുനിയ എന്നിവ പടർന്നുപിടിച്ചപ്പോൾ വീട്ടു പരിസരം വൃത്തിയാക്കി വെക്കുന്നതിൽ നാം കൂടുതൽ ശ്രദ്ധാലുക്കളായി  എന്നാൽ പരിസര ശുചിത്വത്തിൽ നാം താഴെപ്പറയുന്ന കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു

A.. പൊതുസ്ഥലങ്ങളിൽ തുപ്പാതെ ഇരിക്കുക B. പ്ലാസ്റ്റിക് ഒഴിവാക്കുക C. ഭക്ഷണാവശിഷ്ടങ്ങൾ നിരത്തിലേക്ക് വലിച്ചെറിയാതെ ഇരിക്കുക

        3.  ആഹാരം
രോഗപ്രതിരോധശേഷി കൂട്ടാനായി ഇലക്കറികളും വിറ്റാമിൻ-സി യും അടങ്ങിയ ആഹാരം ധാരാളം കഴിക്കുക.
തണുത്ത ആഹാര സാധനങ്ങൾ ഉപേക്ഷിക്കുക

. ഭക്ഷണം മിതമായി മാത്രം കഴിക്കുക . തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കുക

          4. വ്യായാമം
ലഘുവായ വ്യായാമങ്ങൾ ശീലിക്കുന്നത് രോഗപ്രതിരോധത്തിനും മാനസിക ഉന്മേഷത്തിനും ഏറ്റവും നല്ലതാണ്
ഈ കൊറോണ കാലത്ത് സാമൂഹിക അകലം പാലിച്ചു കൊണ്ടു കൈകൾ കഴുകി കൊണ്ടും മാസ്ക്കുകൾ ധരിച്ചു കൊണ്ടും കഴിയുന്നത്ര വീടുകളിൽ ഒതുങ്ങി കൊണ്ടും ഒന്നുചേർന്നു  പ്രതിരോധിക്കാം അതിജീവിക്കാം
     ലോകാ: സമസ്താ :
      സുഖിനോ ഭവന്തു.
                   🙏
അഭിനവ് പി നമ്പൂതിരി
5 C എച്ച്.എസ്.എസ് വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം