എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ പരിസര ശുചിത്വം, രോഗപ്രതിരോധം
പരിസര ശുചിത്വം, രോഗപ്രതിരോധം
ഓരോ ജീവിയും അതിനു ചുറ്റുപാടുമുള്ളവയുമായി പരസ്പരം ആശ്രയിച്ചാണ് ജീവിക്കുന്നത്. ആരോഗ്യകാര്യത്തിൽ നമ്മുടെ കൊച്ചു കേരളം ലോകത്തിലേ തന്നെ മുൻനിരയിലാണ്. എങ്കിലും സ്ഥിതി ആകെ മാറി .കേരളം പകർച്ചവ്യാധികളുടെ നാടായി. പരിസര ശുചിത്വമില്ലായ്മയും വ്യക്തി ശുചിത്വ കുറവുമാണ് രോഗ ഹേതു. രോഗം വന്നതിനു ശേഷം ചികിത്സിക്കുകയാണ് നമ്മുടെ രീതി. എന്നാൽ രോഗം വരാതെ നോക്കണമെങ്കിൽ പരിസര ശുചിത്വം , വ്യക്തി ശുചിത്വം ഇവ പരിപാലിക്കേണ്ടതാണ്. ഈ ശീലങ്ങൾ നാം ചെറുപ്പം മുതലേ വളർത്തി എടുക്കേണ്ടതാണ്. "ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം " എന്ന പഴമൊഴി എത്ര അന്വർത്ഥമാണ്. വീടിൻ്റെ പരിസരങ്ങളിൽ മലിനജലം കെട്ടി നിൽക്കാൻ അനുവദിക്കരുത് . പച്ചക്കറിഅവശിഷ്ടങ്ങൾ ,ബാക്കി വരുന്ന ഭക്ഷണ സാധനങ്ങൾ എന്നിവ നിക്ഷേപിക്കാൻ കമ്പോസ്റ്റ് കുഴി നിർമ്മിക്കുക. പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം നിർത്തുക, പ്ലാസ്റ്റിക് കത്തിക്കരുത്. ഇതു മൂലം കാൻസർ പോലുള്ള അസുഖങ്ങൾ വരാനിടയാകും. പരിസര ശുചിത്വം പോലെ തന്നെ പ്രാധാന്യമുള്ളതാണ് വ്യക്തി ശുചിത്വം. നാം രണ്ട് നേരം കുളിച്ച് വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ശീലമാക്കേണ്ടതാണ്. നാം രണ്ട് നേരം പല്ല് തേക്കണം. നഖം വെട്ടി വൃത്തിയായി സൂക്ഷിക്കണം. മലവിസർജനത്തിനു ശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകിയാൽ തന്നെ നമുക്കുണ്ടാകുന്ന ഭൂരിഭാഗം രോഗങ്ങളും ഒഴിവായി കിട്ടും. വീട്ടുമുറ്റത്തും പൊതു സ്ഥലങ്ങളിലും തുപ്പുന്ന ശീലം ഉപേക്ഷിക്കേണ്ടതാണ്. ചുമക്കുമ്പോഴും തുമ്മുമ്പോഴും നാം കൈകൾ കൊണ്ടോ തൂവാല കൊണ്ടോ മറച്ചു പിടിക്കേണ്ടതാണ്. ലോകം മുഴുവൻ കോവിഡ് 19 പടർന്ന് പിടിച്ച ഈ സമയത്ത് നാം വീട്ടിൽ തന്നെ ഒതുങ്ങി കൂടുന്നതോടൊപ്പം മുൻപറഞ്ഞ ശുചിത്വ കാര്യങ്ങളിലും ശ്രദ്ധാലുക്കളാകണം. എന്നാൽ മാത്രമേ ഒരു പരിധി വരെ വൈറസ് ബാധയിൽ നിന്ന് രക്ഷപ്പെടാൻ പറ്റൂ.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം