എച്ച്. എസ്. എം. ഇ. എം. എം. എച്ച്. എസ്. എസ്. താനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(എച്ച്.എസ്.എം.ഇ.&എം.എച്ച്.എസ്. താനൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എച്ച്. എസ്. എം. ഇ. എം. എം. എച്ച്. എസ്. എസ്. താനൂർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji



}}


മലപ്പുറം ജില്ലയിലെ ഒരു കടലോര ഗ്രാമമായ താനൂരിൽ കനോലി കനാലിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് ‍ എച്ച്.എസ്.എം.ഇംഗ്ലീഷ് & മലയാളം മീഡിയം ‍ഹയർ സെക്കണ്ടറി സ്കൂൾ. താനൂരിലെ പുരാതനമായ ഇസ്ലാം മത പഠന സ്ഥാപനമാീയ ഇസ്ലാഹുൽ ഉലൂം അറബിൿ കോളേജ് ആണ് ഈ സ്കൂൾ നടത്തുന്നത് 1994 മാർച്ച് 30 നു സ്ഥാപിച്ച ഈ വിദ്യാലയം താനൂരിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്.

സ്ക്കൂളിന്റെ ചരിത്രത്തിലൂടെ

മുസ്ലീം കേരളത്തിലെ പരമോന്നത പണ്ഡിതപ്രസ്ഥാനമായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ നടത്തുന്ന സമ്സതയുടെ പ്രഥമ കലാലയമായ ഇസ്ലാഹുൽ ഉലൂം അറബിൿ കോളേജിന്റെ കീഴിലാണു 1994 മാർച്ച് 30 നു ഈ വിദ്യാലയം പ്രവര്ത്തനമാരംഭിച്ചത്.


സ്ഥാപനം തുടങ്ങുവാനുണ്ടായ സാഹചര്യം

1991 കാലഘട്ടങ്ങളിൽ എച്ച്. എസ്.എം.മദ്രസ്സയില് ഒന്നും ര ണ്ടും ക്ലാസ്സുകളിൽ പോലും കുട്ടികൾ തുടര്ച്ചയായി തോറ്റു പഠിക്കുന്ന ഒരു സാഹചര്യമുണ്ടായിരുന്നു.കൂടാതെ മറ്റു നഴ്സറി സ്കൂളളുകളിൽ പഠിക്കുന്ന മുസ്ലീം കുട്ടികൾക്ക് മദ്രസ്സാ പഠനം സാധ്യമായിരുന്നുമില്ല. ഈ പ്രശ്നത്തിനൊരു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ അറബിക്കോളേജ് കമ്മറ്റി സെക്രട്ടറി സി. കെ. എം ബാവുട്ടി ഹാജിയും, സി. ഒ. അബുബക്കർ , സമസ്ത ട്യൂട്ടർ A.T.M. കുട്ടി മുസ്ലിയാർ, കള്ളിയത്ത് മുഹമ്മദ് ഹാജി ,മറ്റു ഭാരവാഹികൾ തുടങ്ങിയവർ തമ്മിൽ ചർച്ച നടത്തുകയും, ഇത്തരമൊരു സ്ഥാപനം തുടങ്ങുന്നതിന്റെ പരിമിതികളും പ്രശ്നങ്ങളും എങ്ങനെ പരിഹരിക്കുമെന്ന തിനു വേണ്ടി അന്ന് എച്ച്. എസ്.എം. മദ്രസ്സാ സ്ഥാപകനായ ബഹു. കെ. കെ ഹസ്റത്ത് അവർകളെ സമീപീക്കുകയും അദ്ദേഹത്തിന്റെ നിർ ദ്ദേശ പ്രകാരം നിലവിലുള്ള മദ്രസ്സ പൊളിച്ച് വിപുലീകരിച്ച കെട്ടിടത്തിനു 18/4/1993 ൽ അറബിക് കോളേജ് മാനേജർ ബഹു. സി. എച്ച്. ഹൈദ്രോസ്സ് മുസ്ലീയാർ തറക്കല്ലിടുകയും ചെയ്തു. കെട്ടിടനിര്മ്മാണപ്രവർത്തികൾക്കായി നാട്ടിുലും മറുനാട്ടിലുമുള്ള ധാരാളം മഹൽവ്യക്തികൾ ഉദാരമായ സംഭാവനകൾ നൽകി. അങ്ങനെ ദൃുത ഗതിയിൽ പണിപൂർത്തിയായ കെട്ടിടത്തിൽ 30/03/1994 ൽ 60 കുട്ടികളുമായി 2 ഡിവിഷനുകളിലായി , K.P.S.C ബോർഡിന്റെ സിലബസ് സ്വീകരിച്ച് കൊണ്ട് L.K.G. ക്ലാസ്സ് ആരംഭിച്ചു.


1996-ൽ പെൺകുട്ടിള്ക്ക് മാത്രമായി അ‍ഞ്ചാംക്ലാസ്സ് മുതൽ മലയാളം മീഡിയം സ്ക്കൂൾ K.K.H.M.GIRLS HIGH SCHOOL എന്ന പേരിൽ ആരംഭിച്ചു. അതിനാൽ മുസ്ലീം പെണ്കുട്ടികൾക്ക് സ്ക്കൂള് വിദ്യാഭ്യാസത്തോൊടൊപ്പം മദ്രസ്സാ പഠനവും മുന്നോട്ട് കൊണ്ടുപൊകാന് സാധിച്ചു. അത് 2001ൽ ഇത് പിന്നീട് മിക്സഡ് ഹൈസ്കൂളായി ഉയർത്തി. പേര് H.S.M. ENGLISH & MALAYALAM MEDIUM HIGH SCHOOL എന്നാക്കി. 2005 ൽ ഹയർ സെക്കൻണ്ടറി വീഭാഗവുമാരംഭിച്ചു. അങ്ങനെ H.S.M. ENGLISH & MALAYALAM MEDIUM HIGHER SECONDARY SCHOOL ആയി.

സകൂളിന്റെ ലക്ഷ്യങ്ങൾ

മൂന്നു വയസ്സിനു മുകളിള്ള പിഞ്ചു കുട്ടികളിൽ ദൈവഭക്തി , അനുസരണശീലം , അച്ചടക്കം , സത്യസന്ധത ,കരുണ , എന്നിവ ജനിപ്പിച്ച് ,മാതൃഭാഷയോടൊപ്പം അറബിയിലും ഇംഗ്ലീഷിലും പ്രാവീണ്യം നേടാൻ സഹായിച്ച് ,അവരെ ഉത്തമ പൗരൻമാരാക്കി മാറ്റിയെടുക്കുക എന്നതാണു ഈ സ്കൂളിൻറ പ്രഥമ ലക്ഷ്യം. . തീരദേശത്തുള്ള കുട്ടികളെ വിദ്യാഭ്യാസപരമായും സാംസ്കാരികപരമായും ഉയർത്തിക്കൊണ്ടുവരികയെന്നതും ഈസ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ പ്പെടുന്നു. പഠനത്തോടൊപ്പം കലാകായികമല്സരങ്ങളിലും ശോഭിക്കാൻ കുട്ടികൾക്ക് സാഹചര്യമൊരുക്കുന്നു.

മറ്റു വിശേഷങ്ങൾ

  • 2001 - 2002 പ്രഥമ S.S.L.C. ബാച്ച് 100 % കുട്ടികളും ഉയർന്ന മാര് ക്കോടെ പുറത്തിറങ്ങി.
  • തുടർച്ചയായ 10 വര്ഷങ്ങളീലും S.S.L.C ക്ക് 100 % വിജയം.
  • മദ്രസ്സാ പന്ത്രണ്ടാം ക്ലാസ്സ് വരെ ഉയര്ത്തി.
  • 75 ഓളം അദ്ധ്യാപകർ
  • മിതമായ ഫീസ് നിരക്ക്

ഭൗതികസൗകര്യങ്ങൾ

  • ഏകദേശം 4.5 ഏക്കറോളം സ്ഥലത്ത് പല ബ്ലോക്കുുകളിലായി നീണ്ടുകിടക്കുന്ന കെട്ടിടങ്ങൾ
  • നഴ്സറി ബ്ലോക്കിൽ 16 ക്ലാസ്സുകൾ
  • എൽ. പി. ബ്ലോക്കിൽ 33 ക്ലാസ്സുുകൾ
  • യു. പി. 13 ക്ലാസ്സുകൾ
  • ഹൈസ്ക്കൂൾ 11 ക്ലാസ്സുകൾ
  • ഹയര് സെക്കണ്ടറി 5 ക്ലാസ്സുകൾ.
  • 2 സ്റ്റാഫ് റൂം
  • 2 COMPUTER LAB
  • PHYSICS,CHEMISTRY,BIOLOGY LAB
  • LIBRARY
  • OFFICE ROOM,
  • 2 PRAYER CUM CONFERENCE HALL
  • STAGE
  • ആവശ്യത്തിനു സാനിറ്റേഷൻ സൗകര്യം
  • കുടിവെള്ള സൗകര്യം
  • ELECTRICITY
  • Broadband Internet facility

പാഠ്യേതര പ്രവർത്തനങ്ങൾ

  • ചുങ്കത്തറ M.T.H.S.S ൽ വച്ച് 2009-2010 വർഷത്തെ ജില്ലാ കലോൽസവത്തിൽ ഹിന്ദി കവിതാ രചനക്ക് പത്താം ക്ലാസ്സിലെ ഫാത്തിമത്ത് ഫാസിലക്ക് ഒന്നാം സ്ഥാനം
  • മാഗസിൻ.
        ഓരോ വര്ഷവും GALAXY എന്ന പേരിൽ സ്ക്കൂൾ മാഗസിനും  ക്ലാസ്സ് മാഗസിനുകളും ഇറക്കുന്നു.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
          ' 2005  മുതൽ വിദ്യാരംഗം കലാസാഹിത്യ വേദിയിലെ സജീവ സാന്നിധ്യം
            2009 ല് താനൂർ  ഉപജില്ലാ സാഹിത്യോൽസവത്തില് ഹൈസ്ക്കൂൾ വിഭാഗത്തിന് രണ്ടാം സ്ഥാനം.,ഉപന്യാസ രചന,
      കൈയ്യെഴുത്ത് മാസിക എന്നിവക്ക് ഒന്നാം സ്ഥാനം,   
          കവിതാരചന,കാവ്യമഞ്ജരി എന്നിവക്ക് രണ്ടാം സ്ഥാനം കതാരചന - മൂന്നാം സ്ഥാനം  എന്നിവ  ലഭിച്ചു.'
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
         ഓരോ വർഷവും Social,Science,Maths , Natural, Arts ക്ലബ്ബുകള് രൂപീകരിിതച്ച് നല്ല പ്രവർത്തനങ്ങൾ നടത്തുന്നു.

മാനേജ്മെന്റ്

  • ഇ സ്ലാഹുൽ ഉലൂം അറബിൿ കോളേജ് ആണു വിദ്യാലയം നടത്തുന്നത്.

സെക്രട്ടറി  : C.K.M BAVUTTY HAJI>

സാരഥികൾ

Sl.NoName of HeadmasterYear
1JAMEELA. V.K. 1994 - 1996
2U. A. KADER 1996 - 2003
3AHAMED. K. V. 2004 -2008
4RASHEEDA. P.H 2009 -
5KASIM. K. P.2009 -




വഴികാട്ടി


Map