എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/അക്ഷരവൃക്ഷം/ പരിസരശുചിത്വം രോഗപ്രതിരോധം
പരിസരശുചിത്വം രോഗപ്രതിരോധം
നമ്മുടെ ലോകം ഇന്ന് കൊറോണ എന്ന മഹാമാരി ഭീതിയിലാണ്.അതുകൊണ്ട് നാം വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കപ്പെടേണ്ടതിന്റെ ആവശ്യകത ഏറെയാണ്.നമ്മുടെ രാജ്യത്തെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.നമ്മുടെ ലോകമിതാ ഇപ്പോൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.ആദ്യം പ്രളയം,ഇപ്പോഴിതാ കൊറോണ എന്ന വൈറസ് രോഗം. ഈ ഭൂമിയിലുള്ള ഓരോ മനുഷ്യനും പ്രകൃതിയോടും മനുഷ്യനോടും മൃഗങ്ങളോടും എന്തെല്ലാം ക്രൂരതകളാണ് ചെയ്യുന്നത്.അതിന്റെയെല്ലാം പ്രതിഫലമായാണ് പ്രളയവും ഇപ്പോൾ കൊറോണ എന്ന വൈറസ് രോഗവും പടർന്നുകൊണ്ടിരിക്കുന്നത്.കൊറോണ ഉൾപ്പെടെ എല്ലാ രോഗത്തെയും തുരത്തുവാൻ രോഗ പ്രതിരോധമാണ് നമുക്കാവശ്യം.വീടുകളിൽ നിന്ന് തന്നെ ശുചിത്വം ആരംഭിച്ചാൽ മാത്രമേ ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കുവാൻ സാധിക്കുകയുള്ളു.കൈകൾ എപ്പോഴും സോപ്പ് ഉപയോഗിച്ചു കഴുകി വൃത്തിയാക്കുക.അതുപോലെ നാം നമ്മുടെ പരിസരവും ചുറ്റുപാടുകളും എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.അങ്ങനെ സംരക്ഷിച്ചാൽ നമുക്ക് എല്ലാവിധത്തിലുമുള്ള രോഗങ്ങളിൽ നിന്നും മുക്തി നേടാം.നമ്മുടെ രാജ്യമെങ്ങും പടർന്നു പിടിക്കുന്ന ഈ മഹാരോഗത്തെ തടയാം നമുക്ക് ഒറ്റക്കെട്ടായി...
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 08/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 08/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം