കേട്ടുകേൾവിയില്ലാത്ത ദീനം
കേഴുന്നു ലോകമഖിലം
കേരളക്കരയിലുമെത്തീ
കേട്ട പാടെ ജനം വാ പൊത്തി
കഷ്ടപ്പാടായി നാട്
കഷ്ടനഷ്ടങ്ങൾ മാത്രമായി
അഷ്ടിക്കുവകയില്ലാതെ
കഷ്ടപ്പെടുന്നു ജനം.
മരുന്നില്ലാത്ത രോഗം
മനുജനെ കൊന്നൊടുക്കിടുന്നു
മാസ് കും സോപ്പും അകലവുമാണു പോലും
ആകെയൊരു പോംവഴി.