എച്ച്. എസ്. എസ് ചളവറ/അക്ഷരവൃക്ഷം/കൊറോണ..

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


കേട്ടുകേൾവിയില്ലാത്ത ദീനം
കേഴുന്നു ലോകമഖിലം
കേരളക്കരയിലുമെത്തീ
കേട്ട പാടെ ജനം വാ പൊത്തി

കഷ്ടപ്പാടായി നാട്
കഷ്ടനഷ്ടങ്ങൾ മാത്രമായി
അഷ്ടിക്കുവകയില്ലാതെ
കഷ്ടപ്പെടുന്നു ജനം.

മരുന്നില്ലാത്ത രോഗം
മനുജനെ കൊന്നൊടുക്കിടുന്നു
മാസ് കും സോപ്പും അകലവുമാണു പോലും
ആകെയൊരു പോംവഴി.

മുഹമ്മദ് അബൂബക്കർ
5 B എച്ച്. എസ്. എസ് ചളവറ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത