Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്
"ശ്ശോ എത്ര നേരമായി ഇങ്ങനെ വെറുതെ ഇരിക്കുന്നു,ബോറടിക്കുന്നു...ആരും കളിക്കാനില്ല ....എല്ലാവരും ഓരോ തിരക്കിലാണ് പുറത്ത് പോകാമെന്ന് കരുതിയാൽ അതിനും സമ്മതിക്കില്ല.”
അമ്മ കേൾക്കാൻ വേണ്ടി കിട്ടു ഉറക്കെ വിളിച്ചു പറഞ്ഞു. അവന്റെ അമ്മ ഡോൿടർ ആണ്, രാവിലെ ഹോസ്‍പിറ്റലിലേക്ക് പോകാനുള്ള തിരക്കിലാണ് അമ്മ. അച്‍ഛൻ പോലീസായതിനാൽ വീട്ടിൽ വന്നാൽ ഒന്ന് തൊടാൻപോലും സമ്മതിക്കില്ല, രണ്ടുപേരും രാവിലെ തന്നെ പോകും അവനെ അയൽപക്കത്തെ ചേച്ചിയെ നോക്കാൻ ഏൽപ്പിച്ച് വൈകീട്ടേ അവർ വരാറോള്ളു.അമ്മ വന്നാൽ തന്നെ വീട്ടുജോലിതീർക്കാനുള്ള സമയമെ ഉള്ളൂ. അവധിക്കാലമാണിപ്പോൾ പുറത്തുകൊണ്ടുപോവുകയുമില്ല.
കുറച്ചുനേരം കഴിഞ്ഞപ്പോൾ അവന്റെ അമ്മ വീണ്ടും ഹോസ്‍പിറ്റലിലേക്കു പോയി, രാത്രി അമ്മ തിരിച്ചു വന്നു, അമ്മയ്‍ക്ക് നല്ല ക്ഷീണവും തളർച്ചയും ഉണ്ടായിരുന്നു. അവൻ എന്തുപറ്റിയമ്മേ എന്ന്ചോദിച്ചെങ്കിലും ഒന്നുമില്ലാ എന്നായിരുന്നു മറുപടി. പിറ്റേന്ന് രാവിലെതന്നെ പതിവുപോലെ അമ്മ ഹോസ്‍പിറ്റലിലേക്ക് പോയി, അവനും സുഖമില്ലായ്‍മ അനുഭവപ്പെട്ടിരുന്നു. ഉച്ചയ്‍ക്കും വൈകുന്നേരവും അയൽപക്കത്തെ ചേച്ചി വന്നെത്തിനോക്കുന്നുണ്ടായിരുന്നു, അമ്മ മടങ്ങി എത്തേണ്ട സമയം കഴിഞ്ഞു.
വൈകാതെ അവൻ ആ സത്യം മനസ്സിലാക്കി, അവന്റെ അമ്മയും കൊറോണയുടെ പിടിയിൽപ്പെട്ടിരിക്കുന്നു എന്ന്.കരഞ്ഞ് കൊണ്ട് അവൻ ഹോസ്‍പിറ്റലിലേക്ക് ഓടി......അവന്റെ അമ്മ അവിടെ ഐസോലേഷൻ വാർഡിലാണെന്ന് അറിഞ്ഞു.
പിറ്റേന്ന് ആരോഗ്യപ്രവർത്തകർ അവന്റെ വീട്ടിലും വന്നു അവനേയും ഹോസ്‍പിറ്റലിലേക്ക് കൊണ്ടുപോയി....
ദിവസങ്ങൾ നീങ്ങികൊണ്ടിരുന്നു.....
ഒടുവിൽ അച്ഛനും ആരോഗ്യപ്രവർത്തകരും അവനെ കാണാൻ വന്നു, തന്റെ അസുഖം ഭേദമായിരിക്കുന്നു എന്ന് അവർ അറീച്ചു.
അപ്പോൾ അമ്മയോടോപ്പം നമ്മുക്ക് ഇന്ന് തന്നെ വീട്ടിലേക്കു പോകാം, അല്ലേ അച്ഛാ... അവൻ അച്ഛനോട് ചോദിച്ചു.
അമ്മ പോയി മോനേ.... അവന്റെ അച്ഛൻ അവനെ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ട് പറഞ്ഞു.
വീട്ടിലെത്തിയപ്പോൾ തെക്കേ പറമ്പിൽ കത്തിതീർന്ന ചിത അപ്പോഴും എരിഞ്ഞുകൊണ്ടിരുന്നു.
(പേര് കിട്ടിയിട്ടില്ല)
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ
|