എം എസ് എം എച്ച് എസ്സ് എസ്സ് ചാത്തിനാംകുളം/അക്ഷരവൃക്ഷം/കോവിഡേ പകരരുതേ......

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡേ പകരരുതേ......

ആരുമില്ലാത്തൊരീ നേരത്തു അന്നു നീ
ഒച്ചയുണ്ടാക്കാതെ വന്നതല്ലേ ...
നിൻ്റെയീ ആഗമന രീതിയിൽ മാനുഷർ
മൃത്യു ലോകത്തിൻ തടവിലായി
കോവിഡേ നീ വന്ന നേരം ഈ ലോക-
ത്തിലെല്ലാടവും അന്ധകാരമായി
കിളികളും പുഴകളും മാത്രമല്ല, ലോക-
മൊന്നാകെ നിൻ കൂരിരുട്ടിലായി.
സന്തോഷദീപം പരക്കും കുടുംബങ്ങൾ
ദു:ഖത്തിൻ പാതയിൽ ചെന്നു വീണു.
വായിട്ടലറി നിലവിളിച്ചു കൊണ്ടു സംര-
ക്ഷണത്തിനായി കാത്തു നിൽപ്പൂ.
മർത്ത്യരുടെ ഭാഷയിൽ കൊറോണ എന്ന - പരനാമ
ത്തിലറിയപ്പെടുന്ന നിൻ ഭീകരത
ലോകത്തിൻ പിഞ്ചോമനകളെപ്പോലും
ഭയാനകത്തിൻ്റെ മുനയിലാക്കി.
പ്രളയവും നിപ്പയും പോലെയല്ല
മഹാമാരിയായി നീ ഇന്ന് മാറിയില്ലേ
നിർത്തൂ നിൻ വിളയാട്ടമല്ലെങ്കിൽ ഇന്നു -

നീ പോയിടേണം കാലദേവനൊപ്പം.
കോവിഡേ നീ വന്നു പോകുമീ നാളുകൾ
എന്നുമെൻ അകതാരിൽ തിങ്ങി നിൽപ്പൂ
സംഹാര താണ്ഡവമാടുന്ന നീ ഇന്നു
വന്ന വഴിയേ തിരിച്ചു പോകൂ..... വന്ന വഴിയേ തിരിച്ചു പോകൂ.



 

Parvathimol
9D എം എസ് എം എച്ച് എസ്സ് എസ്സ് ചാത്തിനാംകുളം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത