എം എം യു പി എസ്സ് പേരൂർ/അക്ഷരവൃക്ഷം/'''ആരോഗ്യമുള്ള ജനത'''

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യമുള്ള ജനത



നമുക്കു ചുറ്റും എന്തെല്ലാം മാലിന്യങ്ങളാണുള്ളത്? ഓരോ ദിവസവും എന്തെല്ലാം സാധനങ്ങളാണ് നാം അലക്ഷ്യമായി വലിച്ചെറിയുക. അത് നമുക്കു തന്നെ ആപത്തായി വരുമെന്ന് നാം ചിന്തിച്ചിട്ടുണ്ടോ? ഏതെല്ലാം രോഗാണുക്കളാണ് നമ്മെ കാർന്നുതിന്നാൻ കാത്തിരിക്കുന്നത്? നമുക്ക് കുറച്ച് ശ്രദ്ധയും കരുതലുമുണ്ടെങ്കിൽ നമ്മളെയും നമ്മുടെ വീട്ടിനെയും നാടിനെയും ലോകത്തെയും സംരക്ഷിക്കാൻ കഴിയും.

മാലിന്യങ്ങളെ നമുക്ക് മൂന്നായി തരം തിരിക്കാം. ലോഹ മാലിന്യങ്ങൾ, ജൈവ മാലിന്യങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ . ലോഹ മാലിന്യങ്ങൾ നാം ശേഖരിച്ച് അത് ശേഖരിക്കുന്ന ആളുകൾക്ക് നൽകണം. ജൈവ മാലിന്യങ്ങൾ നമുക്ക് പച്ചക്കറികൃഷിക്കും പൂന്തോട്ട നിർമ്മാണത്തിനും കമ്പോസ്റ്റ് നിർമ്മാണത്തിനും ജൈവ വാതക പ്ലാൻ്റിനും ഉപയോഗിക്കാം. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മ സേനക്ക് നൽകുന്നതാണു ചിതം.

വീടുകൾ മാത്രം വൃത്തിയാക്കിയാൽ പോര. സ്കൂളുകളും പൊതു സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കണം. പൊതു സ്ഥലങ്ങളിൽ തുപ്പാനും മറ്റും പാടില്ല. നമ്മുടെ പരിസര പ്രദേശങ്ങളിൽ വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്.അത് കൊതുക് പെരുകി മാരക രോഗങ്ങൾ ഉണ്ടാകാൻ ഇടവരും. അങ്ങനെ വരാതിരിക്കാനുള്ള ലക്ഷ്യങ്ങൾ മുന്നിൽ കണ്ടു കൊണ്ടായിരിക്കണം നാം പ്രവർത്തിക്കേണ്ടത്.

വ്യക്തി ശുചിത്വം വളരെ പ്രധാനമാണ്. സംസാരിക്കുമ്പോഴും മറ്റും നാം മുഖാവരണം ധരിക്കുന്നത് നന്നായിരിക്കും. സാമൂഹിക അകലം പാലിക്കുന്നതിലൂടെ പകർച്ചാവ്യാധികളെ നമുക്ക് ഇല്ലാതാക്കാൻ കഴിയും.വ്യക്തിശുചിത്വത്തിനും പരിസര ശുചിത്വത്തിന് നാം തുല്യ പ്രാധാന്യം നൽകണം.അതിനു വേണ്ടി സമൂഹത്തെ ബോധവത്കരിക്കണം. ഇത്തരം കൂട്ടായ പ്രവർത്തനങ്ങളിൽ കൂടി നമുക്ക് ആരോഗ്യമുള്ള ഒരു ജനതയെ വാർത്തെടുക്കാം.



ആദിത്യൻ
VI D എം എം യു പി എസ്. പേരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം