എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/എൻെറ യാത്ര
എൻെറ യാത്ര
ഞാനും എൻെറകുടുംബവും കൂടി മൃഗശാലയിൽ പോയപ്പോൾ എനിക്കുണ്ടായ യാത്രാനുഭവമാണ്. ഞങ്ങൾ വീട്ടിൽ നിന്ന് ഏഴുമണിക്ക് പുറപ്പെട്ടു. ഒന്പതര ആയപ്പോൾ ഞങ്ങൾ അവിടെയെത്തി. നല്ല രസകരമായ കാഴ്ചകൾ കാണാനിടയായി. അതു കണ്ടപ്പോൾ എൻറെ മനസ്സിൽ വളരെ അധികം സന്തോഷമുണ്ടായി. ഞങ്ങൾ വളരെയധികം മൃഗങ്ങളെയും പക്ഷികളേയും കാണാനിടയായി.പലതരത്തിലുള്ള പക്ഷികളുണ്ടായിരുന്നു. അതിന് പലതരം നിറമായിരുന്നു. അതൊക്കെ ഞാൻ കൺകുളിർക്കെ കണ്ടു കൊണ്ടിരുന്നു. പിന്നെ ഞങ്ങൾ ഒരു മണി ആയപ്പോൾ അവിടെനിന്നിറങ്ങി. ഞങ്ങൾ ഒരു ഹോട്ടലിൽ കയറി. നല്ല സ്വാദുള്ള ഭക്ഷണം കഴിച്ചു. എന്നിട്ട് ഞങ്ങൾ ഒന്നര ആയപ്പോൾ അവിടെ നിന്ന് യാത്ര തിരിച്ചു. പുറത്തെ കാഴ്ചകൾ അതിലും നല്ലതായിരുന്നു. പോകുന്ന വഴിയിൽ ഞങ്ങൾ ഒരു കടയിൽ കയറി ഐസക്രീം കഴിച്ചു. അപ്പോൾ എ ന്റെമനസ്സിന് നല്ല സന്തോഷമുണ്ടായി. നാലുമണി ആയപ്പോൾ ഞങ്ങൾ വീട്ടിലെ ചെന്നു. ഇതാണ് എ ന്റെ യാത്രനുഭവം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ