എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്-19


കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാനിൽ പടർന്നുപിടിച്ച നോവൽ കൊറോണ വയറസ് ലോകത്തിലെ എല്ലാ രാജ്യങ്ങളിലേക്കും വ്യാപിച്ചുകഴിഞ്ഞു. നിലവിൽ പത്തൊമ്പത് ലക്ഷത്തിലതികം പേരിൽ വ്യാപിച്ച രോഗം ജീവനെടുത്തവരുടെ എണ്ണം രണ്ട് ലക്ഷത്തോളം ആയി. കോവിഡ് -19 എന്ന് ലോകാരോഗ്യ സംഘടന പേരിട്ട ഈ കൊറോണ വയറസ് ഏറ്റവും കൂടുതൽ പേരുടെ ജീവനെടുത്തത് ചൈനയിലാണ്. ഇറ്റലിയിലും ഇറാനിലുമൊക്കെ മരണ സംഖ്യ ഉയരുന്നു. ഇന്ത്യയിലും രോഗബാധിതരുടെ എണ്ണം ഉയർന്നുകൊണ്ടിരിക്കുന്നു. കോവിഡ് ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് കേരളത്തിലായിരുന്നു. ചൈനയിൽ നിന്നെത്തിയ മൂന്ന് വിദ്യാർത്ഥികളിലാണ് രോഗം കണ്ടെത്തിയത്. രോഗത്തെക്കുറിച്ച് ആഗോളതലത്തിൽ സുചനലഭിച്ചയുടൻ തന്നെ കേരള ആരോഗ്യവകുപ്പ് ശക്തമായ മുന്നൊരുക്കം നടത്തിയിരുന്നു. ആ മൂന്നുപേരും രോഗം പൂർണമായി ഭേതമായി ആശുപതൃി വിട്ടു. അന്താരാഷ്ട്ര തലത്തിലുള്ള രോഗവ്യാപനം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന അതീവ ജാഗ്രത പ്രക്യാപിച്ചിരുന്നു. രാജ്യങ്ങളിൽ സാമ്പത്തിക ബുദ്ധിമുട്ടുകളും ജനഹ്രദയങ്ങളുടെ സമാധാനവും തല്ലിക്കെടുത്തി കോവിഡ് മുന്നേറുന്നു. മനുഷ്യൻ ഏറ്റവും കരുതലോടെ മുന്നേറണ്ട സമയമാണിത്. സാമുഹിക അകലം പാലിക്കുന്നകിലൂടെ മാത്രമേ ഏലർക്കും ഈ മഹാമാരിയിൽ നിന്നും രക്ഷനേടാൻ സാധിക്കുകയൊള്ളു. നാം ഏവരും വസിക്കുന്ന ഈ ലോകത്തിനാണ് ഈ അവസ്ത വന്നിരിക്കുന്നത്. സാമുഹിക അകലം പാലിക്കുന്നകിലൂടെ നാം ഏവരും ഒറ്റ കെട്ടായി നിന്ന് മഹാമാരിയിൽ നിന്നും രക്ഷനേടണം. നാം ജിവിക്കേണ്ട ലോകമാണിത്. നമ്മുടെ ഇന്നത്തെ ഈ അവസ്തയിൽ നിന്ന് രക്ഷപ്പെടാനായി നമുക്ക് ആവശ്യമുള്ളത് വ്യക്തി ശുചിത്വമാണ്. ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ പൂർണമായും അനുസരിക്കുക. വ്യക്തിശുചിത്വം പാലിക്കുന്നതിലൂടെ നാം രോഗത്തിൽ നിന്നും രക്ഷനേടുവാനും മറ്റുള്ളവ‍ർക്ക് രോഗം പടരുന്നതിൽ നിന്നും തടയാനും സാധിക്കുന്നതാണ്. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പൂർണമായി അനുസരിക്കുന്നതിലൂടെ കൊറോണ എന്ന മഹാമാരിയെ തടയാൻ സാദിക്കും. പുറത്തിറങ്ങാതെ വീട്ടിലിരിക്കുന്നതിലുടെ നമ്മളും ഈ ആരോഗ്യ പ്രവർത്തനത്തിൽ പങ്കാളികളാകണം. ഏവരുടെയും പൂർണസഹകരണത്തിലൂടെ ഈ മഹാമാരിയിൽ നിന്നും നമുക്ക് രക്ഷ നേടാം........

ഷാഹിയ സുമിയ
9 G മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം