എന്റെ ആത്മകഥ -[കൊവിഡ്]- 19
ഞാൻ കൊറോണ വൈറസ്, പേരു കേട്ട ' കൊറോണ വൈറിഡേ' എന്ന വൈറസ് കുടുംബത്തിലെ അംഗമാണ്. മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ ഒത്തിരി മുള്ളുകളുള്ള കിരീടം പോലിരിക്കും , അത് കൊണ്ടാണ് ലാറ്റിൻ വാക്കായ കൊറാണ' (കിരീടം) എന്ന പേര് എനിക്ക് നൽകപ്പെട്ടത്. ഈ പേര് എനിക്ക് നൽകിയത് International Committee on Taxonomy of Viruses ആണ്. ഞാൻ കോവിഡ് - 19 [Corona Virus Disease - 2019 ]എന്ന പേരിൽ പ്രശസതനാണ്. ഇന്ന് ഈ ലോകത്തിലെ ആബാലവൃദ്ധം ജനങ്ങൾക്കും ഞാൻ സുപരിചിതനാണ്. അത്രക്ക് കേമനാണ് ഞാൻ, പക്ഷികളിലും മൃഗങ്ങളിലും ഞാൻ രോഗമുണ്ടാക്കാറുണ്ട്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും ഞാൻ രോഗം കൊടുക്കാറുണ്ട്. അതുകൊണ്ട് 'സൂണോട്ടിക് വൈറസ്' എന്നും ഞാൻ അറിയപ്പെടുന്നു . ഞാൻ ഒരു ശരീരത്തിൽ പ്രവേശിച്ചാൽ 24 മണിക്കുർ കൊണ്ട് മില്യൺ കണക്കിന് വർദ്ധിക്കും . ഇങ്ങനെ രൂപം കൊള്ളുന്ന ഞാൻ മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുമ്പോഴാണ് എന്ന നോവൽ വൈറസ് എന്ന് വിളിക്കുന്നത് ചികിത്സയില്ലാത്ത സാഹചര്യം ഉണ്ടാവുന്നതും .
എന്റെ ആദ്യത്തെ അരങ്ങേറ്റം 2019 ഡിസംബർ 31-ന് ചൈനയിലെ വുഹാൻ എന്ന പട്ടണത്തിലായിരുന്നു. പിന്നീട് , എൻെറ്റ ജൈത്രയാത്രയായിരുന്നു. ആധുനിക സാങ്കേതിക വിദ്യകളുടെയും സമ്പത്തിൻെറ്റ കോട്ടകളായ എല്ലാ ഭൂഖണ്ഡങ്ങളിലേക്കും ഞാൻ കടന്നുചെന്നു, ഇന്നുവരെയുണ്ടായ ലോകമഹായുദ്ധങ്ങളെക്കാളും അതിത്രീവമായി ലോകജനതയെ ഭയപ്പാടിലാക്കുവാനും , ലോക് ഡൗണിലേക്ക് പ്രവേശിപ്പിക്കുവാനും ലോകസമ്പദ്ഘടനയെ പ്രതിസന്ധിയിലാക്കുവാനും എനിക്ക് കഴിഞ്ഞു.
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്ക് എത്തുവാൻ എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു അത് സാധിച്ചത് ജനുവരി 31 - ന് ചൈനയിൽ മെഡിക്കൽ വിദ്യാർത്ഥിനിയായ തൃശ്ശൂർ സ്വദേശിനിയിലൂടെയാണ്.ഞാൻ ഒരാളുടെ ശരീരത്തിൽ കടന്നുകൂടുന്നത് വായ, കണ്ണ്, മൂക്ക് ,എന്നീ വഴികളിലൂടെയാണ് -എന്നാൽ എന്റെ ലക്ഷ്യസ്ഥാനം ശ്വാസകോശം ആണ്. ഞാൻ അതിനെ അക്രമിച്ച് നശിപ്പിക്കുന്നു, തുടർന്ന് പനി, ചുമ, ശ്വാസ തടസ്സം , ശരീര തളർച്ച , ഛർദി, തൊണ്ടവേദന, വയറിളക്കം , തുടങ്ങി മരണം , വരെ സംഭവിക്കാം ഞാൻ ഉള്ളിൽ എത്തിയാൽ.
ഞാൻ മൂലം മരണം പൂകിയ പ്രമുഖരിൽ ചിലർ ;
-ജോൺ പ്രിൻസ് (സംഗീതജ്ഞൻ)
-അബ്ദുൽ ഖാദിർ മുഹമ്മദ് ഫറാ (സോമാലിയ ൻ ഫുട്ബോൾ താരം]
-കെൻ ഷിമുര [ജപ്പാനീസ് ഹാസ്യ നടൻ]
-അലൻ മെറിൻ (ഗായകൻ )
- മാർഗരീത്ത ദറീദ [ മനഃശാസ്ത്രജ്ഞ)
നിങ്ങൾക്ക് എന്നെ കണ്ടെത്തുവാനള്ള വഴി മൂക്കിൽ നിന്നോ തെണ്ടയിൽ നിന്നെ സ്രവം എടുത്ത് പരിശോധിക്കലാണ്. നിങ്ങൾക്ക് അറിയുമോ? എനിക്കും ഒരു ഹൃദയമുണ്ട് കുഞ്ഞു ങ്ങളുടെ നിഷ്കളങ്കമായ പുഞ്ചിരി എന്നെ കരയിപ്പിക്കാറുണ്ട്. പക്ഷേ , ഇതെൻെറ്റ ദൗത്യമാണ്, പ്രകൃതിയുടെ നിലനിൽപ്പിന് അനിവാര്യമായ ദൗത്യം . അതുകൊണ്ട് ഈ യാത്ര തുടർന്നേ മതിയാകു. എനിക്ക് തോൽക്കാൻ ഇഷ്ടമാണ് ,മനുഷ്യരാശിയുടെ മുന്നിൽ . . . . തിരിച്ചറിഞ്ഞ് കഴിഞ്ഞ നിലക്ക് അധികം താമസിയാതെ എനിക്കെതിരെ മരുന്ന് കണ്ടെത്തും എന്നറിയാം. മഹാമാരികളും പ്രളയക്കെടുതികളും അതിജീവിച്ച മനുഷ്യന് എന്നെ പിടിച്ചു കെട്ടുവാൻ സാധിക്കം
പക്ഷെ തോറ്റുുതരാൻ ഞാൻ ഒരുക്കമല്ല ,എന്നാലും സാരമില്ല എന്നെ പ്രതിരോധിക്കുവാനുള്ള വഴികൾ ഞാൻ പറഞ്ഞു തരാം.
• ജനത്തിരക്കും കൂടിക്കലരലും ഒഴിവാക്കുക.
• കൈകൾ നിരന്തരം സോപ്പ് /സാനിറ്റൈസർ വൃത്തിയാക്കുക
• തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും തുവാല കൊണ്ട് മുഖം പൊത്തുക
• പുറത്തിറങ്ങുമ്പോൾ മാസ്ക ഉപയോഗിക്കുക. '
• ഞാൻ അകത്തുണ്ടെന്ന് സംശയിക്കപ്പെടുന്ന ആളുമായി ഒരു സമ്പർക്കവും പാടില്ല'
ഞാൻ വന്നതുമൂലം ചില നേട്ടങ്ങളും ഉണ്ടായിട്ടുണ്ട്
• അന്തരീക്ഷ മലിനീകരണം കുറഞ്ഞു
• ലോകജനതയ്ക്ക് ആയുധമല്ല ഔഷധമാണ് അത്യാവശ്യമെന്ന് വൻശക്തികളെ ഞാൻ പഠിപ്പിച്ചു.
ഞാൻ വിടപറയുന്നു. അതിനുമുമ്പ് ഒര കാര്യം കൂടി , പ്രകൃതി യുടെ ആവാസ വ്യവസ്ഥകളിലേക്ക് നിങ്ങൾ കടന്നു കയറി അതിനെ നശിപ്പിക്കരുത്. അപ്പോഴാണ് എന്നെ പോലെയുള്ളവർ പുറത്തിറങ്ങുന്നത് .ഒരിക്കലും തമ്മിൽ കാണുവാൻ ഇടവരുത്തരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ട്, എൻെറ്റ കഥ ഇവിടെ അവസാനി പിക്കുന്നു .
സ്നേഹപൂർവ്വം,
കൊവിഡ് - 19
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ
|