എം.എച്ച്എസ്. പുതുനഗരം/അക്ഷരവൃക്ഷം/മഹാമാരിയെ ഭയപ്പെടുന്ന കാലം
മഹാമാരി
കൊറോണ (കോവിഡ്19) ലോക മനുഷ്യർ ഭയപ്പെടുന്ന ഒരു മഹാ വൈറസ്.കഴിഞ്ഞ രണ്ട് വർഷമായി കേരളത്തിലെ ജനങ്ങൾ അനുഭവിച്ചുക്കൊണ്ടിരുന്ന ഒരു പ്രയാസമായിരുന്നു.'പ്രളയം'. അതേ അത് മഴക്കാലങ്ങളിൽ മാത്രം.എന്നാൽ ഇപ്പോൾേ കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ മാത്രമല്ല ലോകമൊട്ടാകെ ഭയപ്പെടുന്ന ഒരു വൈറസാണ് വന്നടിഞ്ഞിരിക്കുന്നത് പ്രളയത്തിൽ ഏർപ്പെട്ട കേരളത്തിലെ ജനങ്ങളെ വീട്ടിൽ നിന്ന് പുറത്തിറക്കി ഉയരം കൂടിയ കെട്ടിടങ്ങളിൽ താമസിപ്പിച്ചു.പക്ഷെ ലോകമൊട്ടാകെയുള്ള ജനങ്ങളോട് സർക്കാർ പുറപ്പെടുവിക്കുന്ന ഒരു കാര്യം' വീട്ടിൽ നിന്ന് പുറത്തിറങ്ങരുത്' എന്നാണ്. ചൈനയിലാണ് ഈ വൈറസ് ആദ്യം സ്ഥീരീകരിച്ചത്.അത് യാത്രാ മൂലം പടർന്ന് ഇപ്പോൾ ലോകം മുഴുവൻ. കടകൾ ഒന്നും തുറക്കരുതെന്ന് വിലക്കി ജോലിക്ക് പോകരുതെന്ന് പറഞ്ഞ് വിലക്കി. അന്നന്ന് ജീവിച്ചുേപാകാനുള്ള മാർഗ്ഗം അന്നന്ന് കൊണ്ട് വരുന്ന ജോലി ചെയ്ത പണമായിരുന്നു കൂലി പണി ചെയ്ത് വളരെ കഷ്ടപ്പെട്ട് കുടുംബം നടത്തിക്കൊണ്ടു പോകുന്ന ഗൃഹനാഥന്മാർ ഒരു നേരത്തെ കഞ്ഞിക്കു പോലും വകയില്ലാത കരയുമ്പോൾ അവർക്ക് കൈതാങ്ങായി സർക്കാർ കൂടെയുണ്ടെന്ന് ഓർമപ്പെടുത്തുന്നു. റേഷൻ കടയിക്കോ അവർക്ക് സൗജനു അരിയും വീട്ടു സാധനങ്ങളും കിറ്റ് ആയും സൗജന്യമായി നൽകുന്ന. അവർക്കു മാത്രമല്ല സർക്കാർ എല്ലാവരുടേയും ഒപ്പമുണ്ടെന്ന് ഉണർത്തുന്നു.പെട്ടെന്ന് പടർന്നു പിടിക്കുന്ന വൈറസ് ആയതു കൊണ്ട് രാജ്യം ഒട്ടാകെ ലോക് ടൗണിന് കീഴ്പ്പെട്ടിരിക്കുന്നു ജനസുരക്ഷക്കായി പുറത്തിറങ്ങുന്നത് വിലക്കീട്ടും പിന്നീട് പുറത്തിറങ്ങുന്നവരെ വൈറസിനെ പറ്റി ബോധവത്കരിച്ച് എല്ലാ പോലീസുകാരും രംഗത്തിറങ്ങി കടുത്ത ചൂടിലും റോഡരികിൽ ജനങ്ങളുടെ സുരക്ഷയെ കരുതി നിൽക്കുന്ന പോലീസുകാർ എത്ര പറഞ്ഞിട്ടും അനുസരിക്കാത്ത ജനങ്ങൾക്ക് എതിരെ മാത്രമേ കേസെടുക്കുന്നുള്ളു. പുറത്തിറങ്ങാൻ പറ്റാണ്ടും, ആഘോഷങ്ങളിൽ പങ്കെടുക്കാൻ പറ്റാണ്ടും ജനം വീർപ്പുമുട്ടുകയാണ്.ബാങ്ക് കൊടുത്ത് പള്ളിയിലേക്ക് നമസ്കാരത്തിനായി വരു എന്ന് പറയുന്ന ഇമാമുകൾ പള്ളിയിലേക്ക് വരരുത് എന്ന് വിശമത്തോടെ പറയുന്നു. പള്ളികൾ അടച്ചു പൂട്ടി. അഞ്ചു നേരത്തെ നമസ്കാരവും വെള്ളിയാഴ്ചത്തെ ജുമുഅയും പള്ളിയിൽ ജമാത്തായി നമസ്കരിക്കാൻ കഴിയുന്നില്ല എന്നോർത്ത് മുസ്ലിം സമുദായം പൊട്ടിക്കരയുകയാണ്. പ്രശസ്തമായ നെന്മാറ വല്ലങ്കി വേല തുടങ്ങിയ ചടങ്ങുകൾ പോലും വേണ്ടെന്ന് വെച്ചു. പൂരത്തിന്റെ പൂരമായ തൃശൂർ പൂരം വേണ്ടെന്ന് വെച്ചു. പെസഹ വ്യാഴം ദു:ഖവെള്ളി, ഈസ്റ്റർ, വിഷു തുടങ്ങി ആചാരങ്ങളും അനുഷ്ഠാനങ്ങളും പള്ളി പെരുന്നാളും ,പള്ളി നേർച്ചകളും എല്ലാം ഇല്ലാതായി. എങ്കിൽ പോലും ജാതി മത ചേർത്തിരിവില്ലാതെ ഈ രോഗത്തിനെ പ്രതിരോധിക്കാൻ എല്ലാ മതക്കാരും ഒപ്പം നിൽക്കുന്നു. പത്താംതരം പരീക്ഷ മുടങ്ങി പോയി എന്ന വിശമത്തിൽ കുട്ടികൾ ,അവധിക്കാലം തുടങ്ങീട്ടും ഒന്ന് വിരുന്നു പോകാനോ കളിക്കാനോ കഴിയുന്നില്ല എന്ന് പറയുന്ന കുട്ടികളുടെ സങ്കടം. എന്നിരുന്നാലും സ്കൂളുകളിൽ നിന്ന് മാറി കുട്ടികളും ജോലി തിരക്കുകളിൽ നിന്നകന്ന് മാതാപിതാക്കളും എല്ലാരുമൊത്ത് വീട്ടിലിരിക്കുന്ന ഈ സമയത്താണ് കുട്ടികൾക്ക് മാതാപിതാക്കളേയും മാതാപിതാക്കൾക്ക് കുട്ടികേളയും മനസ്സിലാക്കാൻ കഴിയുന്നു. എന്നാൽ ഈ സന്തോഷത്തിലു സ്ഥിതീകരിച്ചു വരുന്ന ( കോവിഡ് 19 ) കൊറോണ വൈറസും അത് മൂലം കൂടി വരുന്ന മരണത്തിനും വലിയ വില കൊടുക്കേണ്ടി വരും. ഒരു ലക്ഷത്തിലേറെ കടന്നു മരണം. ഇന്ന് അവർ, നാളെ നമ്മൾ എന്ന ഭയത്തോടെയാണ് ലോകം.ആശുപത്രികളിൽ ഐസോലേഷന് സൗകര്യമില്ലാത്തതു ക്കൊണ്ട് പലരും സ്വന്തം വീട് ഒഴിഞ്ഞു കൊടുക്കുകയാണ്.അങ്ങനെ ഒഴിഞ്ഞു കൊടുക്കുന്നതിലൂടെ " മന:സാക്ഷി" എന്ന വാക്കിന് വലിയ വിലയുണ്ടെന്ന് തെളിയിക്കുന്നു. ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക തുമ്മുമ്പോഴോ ചുമക്കുമ്പോഴോ തുവാല ഉപയോഗിക്കുക രോഗലക്ഷണം കണ്ടാൽ ചികിത്സ തേടുക കഴിവതും പുറത്തിറങ്ങാതെയിരിക്കുക. അങ്ങനെ ഇറങ്ങുകയാണെങ്കിൽ മാസ്ക്കോ തൂവാലയോ ഉപയോഗിച്ച് മുഖം കെട്ടുക. സ്വന്തം സഹോദരനോടാണെങ്കിൽ പോലും സംസാരിക്കുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക. ഇതൊക്കെയാണ് ആ രോഗത്തെ പ്രതിരോധത്തിന്റെ ഭാഗമായി ചെയ്യേണ്ടത്. വീടും പരിസരവും വൃത്തിയാക്കി ഇടുക റോഡിൽ തുപ്പാതിരിക്കുക എന്നിങ്ങനെയുള്ള ശുചിത്വമാണ് പ്രതിരോധത്തിന്റെ ഭാഗമായി നാം പാലിക്കേണ്ടത്. നാൾക്കുനാൾ രോഗം സ്ഥിരികരിച്ചവരുടെ എണ്ണവും അതുമൂലമുണ്ടാകുന്ന മരണവും കൂടി കൂടി വരുകയാണ്. എത്രയോ ആളുകൾ ദാരിദ്രത്തിൽ എത്തി. എങ്കിൽ പോലും അവരെ സഹായിക്കാൻ സർക്കാരും മറ്റു ജനങ്ങജും രംഗത്തിറങ്ങീട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ നേരെ പോലീസ് കർശന നടപടിയാണ് എടുക്കുന്നത്. പലരുടേയും വാഹനങ്ങൾ പിടിച്ചു വെച്ചു. പലരും പിഴ അടയ്ക്കാൻ നിർബന്ധിതരായി. ഇങ്ങനെയെല്ലാം ചെയ്യുന്നത് ജനങ്ങളുടെ സുരക്ഷക്കാണ്. നമുക്കു രോഗം പിടിപ്പെടാതിരിക്കാൻ അവർ എടുക്കുന്ന മുൻ കരുതലുകളാണ് എല്ലാവരോടും വീട്ടിൽ തന്നെ ഇരിക്കാൻ പറഞ്ഞ് അവരുടെ ജീവൻ പോലും നോക്കാത കൊടുംചൂടിൽ നമ്മുടെ ജീവനുവേണ്ടി പോരാടുമ്പോൾ അവർ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ അനുസരിച്ച് ഈ രോഗത്തെ വീട്ടിലിരുന്ന് ഒന്നിച്ച് പ്രതിരോധിക്കാം.,
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലങ്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലങ്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം