എം.എം.എം എൽ.പി.എസ് ഈസ്റ്റ് കൽക്കുളം/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഗണിതം നമ്മുടെ നിത്യജീവിതത്തിൽ എത്രത്തോളം പ്രാധാന്യമർഹിക്കുന്നതാണ് ഏവർക്കുമറിയാം. ഭൂമിയുടെ സ്പന്ദനം കണക്കിലാണ് തമാശയ്ക്ക് പറയുന്നത് ആണെങ്കിലും അതിൽ ഒരു സത്യമുണ്ട്. ഗണിതം ശാസ്ത്രങ്ങളുടെ രാജ്ഞി ആണ്. രാജ്ഞി എന്നാൽ അമ്മയാണ്. ഒരമ്മ തൻ്റെ മക്കളുടെ വളർച്ചയിൽ എത്രത്തോളം പങ്കുവഹിക്കുന്നുവോ അതുപോലെയാണ് മറ്റ് ശാസ്ത്രശാഖകളുടെ വളർച്ചയിൽ ഗണിതത്തിന്റെ പങ്ക്. ഏതൊരു വിഷയത്തിനും കണക്കില്ലാതെ നിലനിൽപ്പില്ല. അതുകൊണ്ടാണ് ഗണിതം ശാസ്ത്രങ്ങളുടെ രാജ്ഞി ആയത്. എങ്കിലും കുട്ടികൾക്ക് പലർക്കും ഗണിതം ഒരു ബുദ്ധിമുട്ടുള്ള വിഷയമാണ്.ഇവിടെയാണ് ഗണിത ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കുട്ടികളുടെ മനോഭാവവും താൽപര്യവും മാറ്റിയെടുക്കുന്നതിന് ഒരു വലിയ പങ്കുവഹിക്കുന്നത്.
ഗണിതവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, ഗണിത ക്വിസ്,പസിലുകൾ, തുടങ്ങി ഗണിതത്തിൽ താൽപര്യം ജനിപ്പിക്കാനുതകുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബിന്റെ ഭാഗമായി നടത്തപ്പെടുന്നു. ഗണിത ശാസ്ത്ര ലാബ് എന്ന സ്വപ്നസാക്ഷാത്കാരത്തിനായി ഇടിവണ്ണ സ്കൂളിലെ ഗണിതലാബ് സന്ദർശിക്കുകയും ഓരോ ക്ലാസിലേയ്ക്കും ആവശ്യമായ ഗണിത പഠനോപകരണങ്ങൾ ലഭ്യമാക്കുന്നതിനായി രക്ഷിതാക്കളുടെ സഹകരണത്തോടെ ഗണിത ശില്പശാല നടത്തുകയും പഠനോപകരണങ്ങൾ പ്രദർശനം നടത്തുകയും ചെയ്തു. കൂടാതെ ഗണിത വിജയം, ഉല്ലാസ ഗണിതം എന്നിവയുടെ ഭാഗമായി വിവിധ ശില്പശാലകൾ നടത്തുകയും ലഭിച്ച പഠനോപകരണങ്ങൾ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തുവരുന്നു.