എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/നാടോടി വിജ്ഞാനകോശം
ദൃശ്യരൂപം
വൈദ്യഗ്രാമം
ഇരിമ്പിളിയത്തിന് വൈദ്യരംഗത്ത് വലിയ ചരിത്ര പാരമ്പര്യമുണ്ട്. ടിപ്പുസുൽത്താൻ്റെ കാലത്ത് അദ്ദേഹത്തിൻ്റെ സൈന്യത്തിൻ്റെ പിടിയിൽപെട്ട അയമൂട്ടി വൈദ്യരെ വിചാരണസമയത്ത് പ്രശസ്തനായ വൈദ്യരാണെന്ന് തിരിച്ചറിഞ്ഞ് സന്തോഷപൂർവ്വം വിട്ടയച്ചതായി വൈദ്യശാല രേഖകളിൽ കാണുന്നുണ്ടത്രേ. എം.ടി യുടെ നാലുകെട്ടിൽ ഇരിമ്പിളിയത്തെ മന്ത്രവാദി എരോമൻ നായരും പെരുങ്ങാട്ടുതൊടി അയമൂട്ടി വൈദ്യരും പരാമർശിക്കപ്പെട്ടിട്ടുണ്ട്. പണ്ടുമുതലേ അയൽനാടുകളിൽ നിന്ന് ആളുകൾ ചികിത്സക്കായി ഇരിമ്പിളിയത്തേക്ക് വന്നിരുന്നു. പുരാതന കാലം മുതൽ തന്നെ ചികിത്സാരംഗത്ത് ഇരിമ്പിളിയം പ്രദേശം ഒന്നാമതായിരുന്നു. ആയുർവ്വേദ ചികിത്സയിലൂടെയും ഹോമിയോപതിയിലൂടെയും നാട്ടുവൈദ്യത്തിലൂടെയും ഇരിമ്പിളിയം ശ്രദ്ധനേടിയിരുന്നു.