എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/അക്ഷരവൃക്ഷം/ശുചിത്വമാണ് ആയുധം
ശുചിത്വമാണ് ആയുധം
ശുചിത്വമില്ലായ്മ പടർന്നുപിടിച്ച സമൂഹം. പ്രതിരോധശേഷി നഷ്ട്ട പെട്ടതിനെ തുടർന്ന് മരണത്തോട് പോരാടുന്ന സാമൂഹ്യ ജീവികൾ. കരങ്ങളിലെ തൂലിക പോലും കൊറോണക്കെ തിരെ പോരാടാനുള്ള ആയുധമായാണ് ചലിക്കുന്നത്. മറ്റൊരു വിഷയവും മനസ്സിൽ തെളിയാത്ത മനസ്സുമായി ലോകസാഹിത്യ ജനത മാറിയിരിക്കുന്നു. ലോകജനതയെ ഭീതിയിൽ ആഴ്ത്തി മഹാമാരി കൊറോണ വൈറസ്. നിലച്ചുപോയ ലോക സ്പന്ദനം തിരികെ ലഭിക്കുന്ന സന്ദർഭത്തിനായിയും കൊറോണ യെ ഉടലോടെ പിഴുതെടുക്കുന്ന നിമിഷം നിർജീവമായ മനസ്സിനെ കുളിരിൽ ആഴ്ത്താനും ലോകമെങ്ങും പോരാടുകയാണ്. ഇതുമാത്രമാണ് ഈ രോഗഭീതി മാത്രമാണ് ഇന്ന് ഏതൊരു വ്യക്തിയുടെയും ദിവസങ്ങളിൽ മാത്രമല്ല സ്വപ്നങ്ങളിലും നിലകൊള്ളുന്നത്.മരണം കൺപീലികലെ തഴുകിത്തലോടുന്ന ദിവസങ്ങളിലൂടെ ആണ് ലോകം സഞ്ചരിക്കുന്നത്. ഇന്നത്തെ ഭയാനകമായ വളരെ അസഹനീയവും ആയ കാര്യങ്ങൾ പറയുന്നതിനു മുമ്പ് കഴിഞ്ഞുപോയ സമാധാനവും സന്തോഷവും നിറഞ്ഞ ദിവസങ്ങൾക്കു മറവിൽ നിലകൊണ്ടിരുന്ന മനുഷ്യരുടെ കറുത്ത പ്രവർത്തികൾ ഒന്നോർത്തു എടുക്കാം. സ്വന്തം വീടിന്റെ വാതിൽക്കൽ വരെ മാത്രം വൃത്തിയാക്കി നാലുചുമരുകൾക്കുള്ളിൽ മൊബൈൽ ഫോണിന്റെ ആകർഷണീയതയിൽ വിലങ്ങണിഞ്ഞ സമൂഹം പരിസരം എന്റെത് അല്ല എന്ന അട്ടഹാസം ആണ് നാം അതിലൂടെ കേൾക്കുന്നത്. വെള്ളം കെട്ടിനിൽക്കുന്നതും അഴുക്ക് നിറഞ്ഞതും വൃത്തിഹീനമായ വസ്തുക്കൾ ചുറ്റും തെന്നി ചിതറി കിടക്കുന്നതുമായ സമൂഹം. ഒരുപക്ഷേ ഏറ്റവും കൂടുതൽ പ്രശസ്തിയും സാമ്പത്തികശേഷിയും കൈവരിച്ച വിദേശ രാജ്യങ്ങൾക്ക് മറവിലും ഉണ്ട് ഇത്തരത്തിൽ ഒരു സത്യം. പടുകൂറ്റൻ കൊട്ടാരങ്ങളും ആകാശം തൊട്ട് കൂറ്റൻ കെട്ടിടങ്ങളും കെട്ടിപ്പടുക്കുമ്പോൾ വർഷത്തിലൊരിക്കലെങ്കിലും അതിന്റെ എല്ലായിടവും വൃത്തിയാക്കുന്നു ഉണ്ടായിരുന്നോ എന്ന് ആരും ഓർത്തില്ല.തുടർന്ന് ശുചിത്വം എന്ന വലിയ പ്രകാശം അണഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. ശുചിത്വം മാത്രമായിരുന്നു അണഞ്ഞത്, അല്ല രോഗങ്ങൾ കൂടുകയായിരുന്നു, ഹൃദയതാളം നിലക്കാൻ പോവുകയായിരുന്നു. നിരന്തരം വാർത്താവിനിമയ ങ്ങളിലും പത്രങ്ങളിലും വിദ്യാലയങ്ങളിലും മറ്റും ശുചിത്വം അർഹിക്കുന്ന പ്രാധാന്യത്തെക്കുറിച്ച് പറയും ആയിരുന്നെങ്കിലും എല്ലാം ജനങ്ങൾക്ക് ഒരു തമാശ മാത്രമായിരുന്നു വലിയൊരു പ്രശ്നം വരുന്നു എന്നുകേട്ടാൽ നാളെ അത് വാതിൽക്കൽ വന്ന് തട്ടുന്നത് വരെ ഒരു വീണ്ടു വിചാരങ്ങളും ഇല്ലാതെ കാത്തിരിക്കും. അകപ്പെട്ടു കഴിഞ്ഞാൽ മരണമടയും നിലവിളിച്ച് ഓടും. ഇന്നും സംഭവിക്കുന്നത് ഇതേ പ്രവർത്തി തന്നെ കൊറോണ മഹാമാരി ലോകമെങ്ങും പടർന്നുപിടിച്ച അവസരത്തിൽ നിരവധി പ്രതിരോധപ്രവർത്തനങ്ങൾ നമ്മുടെ ഭരണഘടന ആഹ്വാനം ചെയ്തിരിക്കുന്നു. എന്നാൽ പ്രതിസന്ധികൾ സ്വന്തം കണ്ണുകൾകൊണ്ട് കാണുകയായിരുന്നിട്ട് പോലും ജനങ്ങൾ അത്അനുസരിക്കാനും അതുപോലെ പ്രവർത്തിക്കാനും മടികാണിക്കുന്ന വരാണ് ചിപ്പിയിലെ മുത്തുകളാണ് ഇന്ന് ആരോഗ്യപ്രവർത്തകർ, സ്വർണ്ണഖനി യിലെ തരികളാണ് പോലീസ് ഉദ്യോഗസ്ഥർ, വജ്രത്തിന്റെ പ്രകാശ തീവ്രതയാണ് ഇന്ന് വൈദ്യസഹായ രംഗത്തുള്ളവർ, എന്നാൽ ഇവർക്കെല്ലാം ഇത്രത്തോളം വില കൽപ്പിച്ചില്ലെങ്കിലും തന്റെ ജീവനെ വിലകല്പിക്കുന്നുവെങ്കിൽ അവരുടെ വാക്കിന് അൽപമെങ്കിലും വില കൽപ്പിക്കുക. തിരിച്ചൊന്നും പ്രതീക്ഷിച്ചിട്ടില്ല.മരണകിണറാണ് മുന്നിൽ എന്ന് കണ്ടിട്ടും അതിൽ അകപ്പെട്ടവരെ കൈപിടിച്ചുയർത്താൻ മുന്നോട്ടു വരുന്നവർ ആണ് അവർ. എന്തുകൊണ്ടാണ് അവരെ അനുസരിക്കാത്തത് എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുന്നില്ല. തന്നിലേക്ക് ആ വൈറസ് എത്തുമെന്ന് നിഷേധിക്കുന്നുണ്ടോ..? എന്നാൽ എന്തുകൊണ്ട്? ചൈനയിൽ നിന്നും ഇന്ത്യയിലേക്ക് എത്തിയെങ്കിൽ ഇന്ത്യയിൽ നിന്നും കേരളത്തിലെത്തിൽ എത്തി എങ്കിൽ കേരളത്തിൽ നിന്നും തന്റെ ജില്ലയിൽ എത്തിയെങ്കിൽ ജില്ലയിൽ നിന്നും തന്നിലേക്ക് എത്തുന്നതിനാണോ ഏറെ പ്രയാസം? ബുദ്ധി രഹിതരായ മനുഷ്യർക്കാണ് ഇതിൽ ഗൗരവം ഇല്ലായ്മ. ബുദ്ധിപൂർവ്വം പ്രവർത്തിച്ചാൽ ജീവൻ സംരക്ഷിക്കാം. ചില പ്രതിരോധ പ്രവർത്തനങ്ങൾ നാം അറിഞ്ഞിരിക്കേണ്ടതും അതനുസരിച്ച് പ്രവർത്തിക്കേണ്ടതും ഉണ്ട്. പറയാൻ ഏറെയാണ്.. ചുരുക്കിപ്പറഞ്ഞാൽ വീടുകളിൽ കഴിയുക അതിനെതിരെ മറ്റെന്തെങ്കിലും ചോദ്യം മനസ്സ് ചോദിക്കുന്നു ണ്ടെങ്കിൽ തിരിച്ചു ചോദിക്കുക ജീവൻ ഇല്ലെങ്കിലോ എന്ന്. പുറത്തിറങ്ങേണ്ടത് അത്യാവശ്യമായി വന്നാൽ പൊതു അകലം പാലിക്കുക. കൂടാതെ പ്രതിരോധശേഷി വർധിപ്പിക്കുന്ന ആഹാരം കൂടുതൽ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക. വെളുത്തുള്ളി, ഇഞ്ചി, മഞ്ഞൾ, പപ്പായ, ഓറഞ്ച്, നേന്ത്രപ്പഴം, പച്ച ചീര, മുരിങ്ങയില, തുടങ്ങിയവ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആഹാരവസ്തുക്കൾ ആണ്. ഇവയ്ക്കെല്ലാം കൂടെ ശുചിത്വം മുറുകെ പിടിച്ചു ജീവിക്കുക. വീടും വീട് സ്ഥിതി ചെയ്യുന്ന പരിസരവും പരിസരം നിലകൊള്ളുന്ന നാടും എന്നു തുടങ്ങിയ ഭൂമി നാം ഓരോ വ്യക്തികളും സംരക്ഷിക്കേണ്ടതുണ്ട് എന്ന് തിരിച്ചറിയുക. ആഴ്ചയിൽ അല്ലെങ്കിൽ മാസത്തിലൊരിക്കലെങ്കിലും വീടും പരിസരവും പൊതുസ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും ആഴത്തിൽ വൃത്തിയാക്കി അണുവിമുക്തമാക്കുക. എല്ലായിടവും ശുചി ആയിരിക്കവേ നാം ഏറെ ശുചി ആയിരിക്കേണ്ടത് ഉണ്ടെന്നത് മറന്നുപോകരുത്. ശുചിത്വവും പ്രതിരോധശേഷിയും ആയുധമാക്കി ജീവനുള്ള ദിവസത്തോളം യുദ്ധക്കളത്തിൽ പോരാടുക. വിജയം മനസ്സിൽ ഉറപ്പിക്കുക....
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം