Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം
ലോകം കൊറോണ വൈറസ് ഭീതിയിൽ ആണ് ഉള്ളത്, രണ്ടര ലക്ഷത്തോളം മനുഷ്യജീവനുകൾ ഈ ഒരു വൈറസ് ആക്രമണത്തിൽ ഇതുവരെ നഷ്ടമായി ഓരോ സെക്കന്റ്‌കളിലും മരണ നിരക്ക് കൂടി കൊണ്ടിരിക്കുന്നു.തുടരെ തുടരെയുള്ള ഈ പകർച്ചവ്യാധികൾക്ക് പ്രധാന കാരണം പരിസ്ഥിതി മലിനീകരണം ആണ്. വ്യക്തി, പരിസര ശുചിത്വം ഇല്ലാത്തത് ഇത്തരം വൈറസ് രോഗങ്ങൾ വേഗത്തിൽ പടരാൻ കാരണമായിട്ടുണ്ട്.
പരിസ്ഥിതി ശുചിത്വത്തിന് പ്രധാനമായും നാലു കാര്യങ്ങൾ നാം ശ്രന്ധിക്കേണ്ടതുണ്ട്.
1.പരിസര ശുചിത്വം
നമ്മൾ ജീവിക്കുന്ന വീടും പരിസരവും ശുചിയായി സൂക്ഷിക്കണം, ദിവസവും ഉണ്ടാവുന്ന മാലിന്യങ്ങൾ കൂട്ടി ഇടുകയോ അലക്ഷ്യമായി മറ്റെവിടെ എങ്കിലും കൊണ്ടിടുകയോ ചെയ്യരുത്. വീട്ടിൽ വെച്ചു തന്നെ മണ്ണിൽ അലിഞ്ഞു ചേരാത്ത പ്ലാസ്റ്റിക് പോലുള്ളവ വേർതിരിച്ചുമാറ്റി മറ്റുള്ളവ കമ്പോസ്റ്റ് കുഴികളിൽ നിക്ഷേപിച്ചു ജൈവ വളമാക്കനും കഴിയും. അഴുക്കു വെള്ളം കെട്ടികിടക്കുന്നതും തുറന്ന ഓടകളും പകർച്ച വ്യാധികൾ പെരുകാൻ കാരണമാകുന്നു. നമ്മുടെ ശരീരവും പെരുമാറുന്ന പരിസരവും വൃത്തിയായി സൂക്ഷിക്കുക. മല മൂത്ര വിസർജനം, തുപ്പുൽ തുടങ്ങിയവ ശുചിമുറികളിൽ മാത്രം നടത്തുക, ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മുഖം മൂടുക, കൈകളും മുഖവും ഇടയ്ക്കിടെ സോപ്പിട്ടു കഴുകുക.
2.ജല മലിനീകരണം
നമ്മുടെ ജലസ്രോതസ്സുകൾ മിക്കതും ഇന്ന് മലിനമാക്ക പെട്ടിരിക്കുന്നു. പുഴ, കുളം, തോട്, കിണർ എല്ലാം അടുത്ത മഴക്കാലം എത്തുന്നതിനു മുമ്പേ ശുചിയാക്കണം, ഭൂമിക്കടിയിലെ ജലത്തിന്റ അളവ് വർദ്ധിപ്പിക്കുന്നതിന് എല്ലാ വീടുകളിലും മഴകുഴികൾ നിർമ്മിക്കണം.
3.വായു മലിനീകരണം
വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും പുറം തള്ളുന്ന പുകകൾ, കോറികളിൽ നിന്നും മറ്റും ഉയരുന്ന പൊടിപടലങ്ങൾ എന്നിവയിലൂടെ വായു മലിനീകരണം കൂടിക്കൊണ്ടിരിക്കുന്നു. വായു ശുദ്ധമാക്കുന്ന മരങ്ങൾ വെട്ടി നശിപ്പിക്കുന്നതും വായു കൂടുതൽ മലിനമാക്കുന്നു. ഇതിലൂടെ മനുഷ്യന്റെയും മറ്റു ജീവികളുടെയും ആരോഗ്യം നശിച്ചു കൊണ്ടിരിക്കുന്നു.
4.പരിസ്ഥിതി സംരക്ഷണം
ആരോഗ്യമുള്ള പരിസ്ഥിതിയിലെ ആരോഗ്യമുള്ള ജീവിതം സാധ്യമാവൂ, കുന്നും മലകളും മറ്റു പ്രകൃതി വിഭവങ്ങളും നശിപ്പിച്ചും ചൂഷണം ചെയ്‌തും പ്രകൃതിയുടെ ആരോഗ്യം നശിപ്പിച്ചാൽ ഭൂമിയും നശിക്കും. ഈ സന്ദേശം പ്രചരിപ്പിക്കുന്നതിന്നുവേണ്ടി ഐക്യരാഷ്ട്ര സഭ ജൂൺ 5 ന് ലോക പരിസ്ഥിതി ദിനം ആയി ആചരിക്കുന്നു.
കഴിഞ്ഞ പോയ തലമുറ കരുതലോടെ നമ്മുക്ക് ഏല്പിച്ചു തന്ന ഈ സുന്ദരമായ ഭൂമിയെ ഒരു പോറലും ഏൽപ്പിക്കാതെ അടുത്ത തലമുറക്ക് ആരോഗ്യകാര്യമായി ജീവിക്കാൻ വിട്ടു കൊടുക്കാൻ നമ്മുക്ക് കഴിയണം, അതിനായി ഒരുമയോടെ നമ്മുക്ക് ശ്രമിക്കാം.
മുസലിഹ ചെണ്ണെ ങ്ങാട്ട്
|
6 B എ.യു.പി.എസ് പറപ്പൂർ വേങ്ങര ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം
|
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|