എ.യു.പി.എസ്. മലപ്പുറം/അക്ഷരവൃക്ഷം/കരുതലോടെ പുറത്തിറങ്ങി നടക്കാം
കരുതലോടെ പുറത്തിറങ്ങി നടക്കാം
ഒത്തിരി മരങ്ങൾക്കിടയിലാണ് വേലുച്ചേട്ടന്റെ വീട്. വേലുച്ചേട്ടന്റെ വീട്ടിൽ വേലുച്ചേട്ടനും ഒരു ഭാര്യയും മകളും മാത്രമേ ഉള്ളൂ....വേലുച്ചേട്ടന്റെ നാട്ടിൽ കൊറോണ (കോവിഡ് 19) എന്ന ഒരു രോഗം പിടിപെട്ടു.പഞ്ചായത്ത് മെമ്പർ ജനങ്ങളോട് ലോക്ക്ഡൗൺ നിർദേശങ്ങൾ പറഞ്ഞു. മെമ്പർ പറഞ്ഞു: ആരും ഇനി മുതൽ വീട്ടിൽ നിന്ന് പുറത്തിറങ്ങരുത്. പക്ഷേ! വേലുച്ചേട്ടൻ മെമ്പർ പറഞ്ഞതൊന്നും ചെവികൊള്ളാതെ ദിവസവും രാവിലെ ചന്തയിലേക്ക് പോകും. അങ്ങനെ ഒരു ദിവസം വേലുച്ചേട്ടന് പനി, തൊണ്ട വേദന എന്നീ അസുഖങ്ങൾ പിടിപെട്ടു. ഡോക്ടറെ കാണിച്ചപ്പോൾ ഡോക്ടർ രക്തം പരിശോധിക്കാൻ പറഞ്ഞു. റിസൾട്ട് വന്നപ്പോഴാണു വേലുച്ചേട്ടന് കൊറോണ സ്തിഥീകരിച്ചു എന്നറിഞ്ഞത്. ഡോക്ടർ വേലുച്ചേട്ടനെ ഐസലേഷൻ വാർഡിലേക്കു മാറ്റി. ഒരു മുറിക്കകത്തു വേലുച്ചേട്ടൻ മാത്രം. പുറത്തു പോകാനോ ഭാര്യയെയും മകളേയും കാണാനോ വേലുച്ചേട്ടന് സാധിച്ചില്ല. ഒരുപാട് ദിവസം ഐസലേഷൻ വാർഡിൽത്തന്നെ കഴിഞ്ഞു. ഒരു ദിവസം വേലുച്ചേട്ടന്റെ രോഗം ഭേദമായി.വേലുച്ചേട്ടനെ വീട്ടിലേക്ക് കൊണ്ടു വന്നു. വീട്ടിൽ എത്തിയ ഉടനെ വേലുച്ചേട്ടൻ ഭാര്യയെയും മകളേയും സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ചു കൊണ്ട് പൊട്ടിക്കരഞ്ഞു. അദ്ദേഹം പറഞ്ഞു: അന്ന് പഞ്ചായത്ത് മെമ്പർ പറഞ്ഞത് അനുസരിച്ച് വീട്ടിൽ തന്നെ ഇരുന്നു വെങ്കിൽ എനിക്ക് ഈ അസുഖം വരില്ലായിരുന്നു. പിന്നീടൊരിക്കലും വേലുച്ചേട്ടൻ രോഗ പ്രതിരോധ ശേഷി നിർദേശങ്ങൾ പാലിക്കാതിരുന്നിട്ടില്ല. ഗുണപാഠം: മറ്റുള്ളവർ പറയുന്നത് കേൾക്കണ. അർത്ഥമറിയാം : ചെവികൊള്ളാതെ = അനുസരിക്കാതെ
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മലപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മലപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ