എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവ്

തന്നിൽ മാത്രം ഒതുങ്ങി നിന്നവർ മണ്ണിനോടും പൂമാനോടുമായി ചേർന്നതെന്തേ? മാഞ്ഞുപോയ മാതൃത്വവും പിതൃസ്‍നേഹവും കൊച്ചുകുസൃതികളിൽ കലർന്നതെന്തേ? കൊച്ചു വീട്ടിലെ കൊച്ചു സന്തോഷങ്ങൾ കൊച്ചുഫോണിലെ വലിയ ലോകത്തേക്കാൾ മഹത്തരമെന്നറിഞ്ഞതെന്തേ? മലിനതയുടെ പാതകൾ ഒഴിഞ്ഞതെന്തേ? ചക്കയുടെ ചുളകൾ വേവുന്ന ശബ്‍ദം കേൾക്കാൻ ചെവികൾ കാതോർത്തതെന്തേ? ചെറുകാറ്റിലൂഞ്ഞാലാടും കുരുന്നുകൾ മുറ്റത്തെ തേന്മാവിൻ ചുവട്ടിലിരുന്നതെന്തേ? മാമ്പഴത്തിൻ പുളിയും മധുരവും നുണഞ്ഞതെന്തേ? എത്ര കൗതൂഹലം വീണ്ടുമീക്കാഴ്‍ചകൾ പൂവിട്ടു കാണൂമീ കണ്ണുകളിൽ വീടിനുപുറത്തുള്ള ലോകത്ത് പിടഞ്ഞ് വീഴുകയാണ് മനുഷ്യൻ ആഘോഷങ്ങളും ആർഭാടങ്ങളുമില്ലാതെ വീട്ടിൽ മാത്രം നിന്നുകൊണ്ട് വീണ്ടുമീ മനുഷ്യൻ കൈകോർത്തു നിൽക്കുന്നു ഈ കൊറോണക്കാലത്തെ; മരണത്തെ നേരിടാനായി ഒരിടത്ത് മനുഷ്യനെ ഒന്നടങ്കം ഭൂമിയിൽ മൂടുന്ന ഈ കൊറോണയെ മറ്റൊരിടത്ത് പഴമതൻ നന്മയുടെ ഒരുകൂട്ടം കാഴ്‍ചകൾ ഭൂമിയിൽ വീണ്ടെടുക്കുന്നുവോ?

ദിയ ഡി
10 സി എ കെ ജി എസ് ജി എച്ച് എസ് എസ് , പെരളശ്ശേരി
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത