എ.എൽ.പി.എസ് കോണോട്ട്/സൗകര്യങ്ങൾ/ബാലനിധി സമ്പാദ്ധ്യപദ്ധതി
കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിന് സ്കൂളിൽ ആരംഭിച്ച പദ്ധതിയാണ് ബാലനിധി. സ്കൂളിലേ ഒന്നു മുതൽ നാലു വരെ ക്ലാസിലെ എല്ലാ വിദ്യാർത്ഥികളും ഈ പദ്ധതി ഉപയോഗപ്പെടുത്തുന്നു . വിദ്യാർത്ഥികളിൽ നിന്നും പിരിക്കുന്ന തുക കുരുവട്ടൂർ സർവ്വീസ് സഹകരണബാങ്കിൽ ആണ് നിക്ഷേപിക്കുന്നത്. ഏതവസരത്തിലും വിദ്യാർഥികൾക്ക് നിക്ഷേപിച്ച തുക പിൻവലിക്കാനുള്ള സൗകര്യവുമുണ്ട്. . ഓരോ മാസങ്ങളിലും 1 മുതൽ 10 വരെ ദിവസങ്ങളിൽ ആണ് കുട്ടികളിൽ നിന്നും പണം ശേഖരിക്കുന്നത്. ബാല നിധിയിൽ അംഗങ്ങളായ ഓരോ വിദ്യാർഥിക്കും പ്രത്യേക പാസ് ബുക്കും നൽകിയിട്ടുണ്ട്. ഈ പദ്ധതി വളരെ നല്ല രീതിയിൽ തന്നെ മുന്നോട്ടുപോകുന്നു.