എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2018-19. / ടാലൻറ് ലാബ്.

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിലെ വിത്യസ്ത അഭിരുചികളെ കണ്ടത്താനും പ്രോൽസാഹിപ്പിക്കുന്നതിനുമുള്ള ടാലന്റ് ലാബ് കോണോട്ട് എ.എൽ.പി സ്‍കൂളിൽ തുടക്കം കുറിച്ചു.കലാ, കായിക, പ്രവൃത്തി പരിചയ മേഖലകളെല്ലാം ടാലന്റ് ലാബിൽ ഉൾപ്പെടുന്നു. ഫുട്‌ബോൾ, ക്രിക്കറ്റ്, വോളിബോൾ, ചിത്ര രചന, കരാട്ടെ, സംഗീതം, നൃത്തം, അഭിനയം, പ്രസംഗം, നാടൻ കല, ഉപകരണ സംഗീതം, നിർമ്മാണം, കൃഷി, കലാ സംവിധാനം, തുടങ്ങി വിത്യസ്ത അഭിരുചികളെ അടിസ്ഥാനമാക്കിയാണ് പരിശീലനം. എല്ലാ കുട്ടിയും ഏതെങ്കിലുമൊരു പാഠ്യേതര ഇനത്തിൽ ടാലന്റ് ലാബിലൂടെ പരിശീലനം സ്വന്തമാക്കിയിരിക്കും. ഒന്നിധികം മേഖലകളിലെ പരിശീലനത്തിന്റെ ഭാഗമാവാനും കുട്ടികൾക്ക് അവസരമുണ്ട്. സ്‌കൂളിലെ ആഘോഷങ്ങളിലും ദിനാചരണങ്ങളിലും കാലാ കായിക മേളകളിലും ടാലന്റ് ലാബുകാരുടെ കഴിവിനെ ഉപയോഗപ്പെടുത്തും. പഠന രംഗങ്ങളിലെ മികവുള്ളവർ മാത്രമല്ല പാഠ്യേതര രംഗത്തെ മിടുക്കരും അംഗീകരിക്കപ്പെടുന്നു എന്ന പ്രത്യേകതയുണ്ട് പദ്ധതിക്ക്. അതിലൂടെ കുട്ടികളെ ആത്മവിശ്വാസവും ആത്മാഭിമാനമുള്ളവരാക്കിത്തീർക്കുകയുമാണ്.


                              ചന്ദനത്തിരി നിർമ്മാണം
                                തെങ്ങോലകൊണ്ടുളള നിർമ്മാണപരിശീലനം