എ.എൽ.പി.എസ്. തിമിരി/അക്ഷരവൃക്ഷം/ ശുചിത്വ ശീലം കുട്ടികളിൽ

ശുചിത്വ ശീലം കുട്ടികളിൽ
ആരോഗ്യകരമായ തലമുറ ഉണ്ടാകാൻ നാം നമ്മുടെ വീടും പരിസരവും ശുചിത്വമായി സൂക്ഷിക്കണം നാം നടന്നു വരുന്ന വഴികളിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യം അടഞ്ഞിരിക്കുന്നു അറിഞ്ഞോ അറിയാതെയോ അതൊക്കെ നമ്മുടെ ശരീരത്തിന്റെ ഭാഗമാകുന്നു അങ്ങനെ പലതരം രോഗങ്ങൾ അടിമപ്പെട്ട ജീവിതം ഹോമിച്ച തീർക്കേണ്ട അവസ്ഥയാണ്. ഇന്ന് നമുക്ക് ഇതിൽ ഇതിൽ നിന്ന് ഒരു മോചനം ഉണ്ടാകുമെങ്കിൽ നാം ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമാക്കിയ തീരൂ ചെറുപ്പംതൊട്ടേ കുട്ടികൾ ശുചിത്വത്തെക്കുറിച്ച് ബോധവാന്മാർ ആയിരിക്കണം ചെറുപ്പകാലങ്ങളിലുള്ള ശീലം ആക്കുക മനുഷ്യനുള്ള കാലം എന്നാണല്ലോ ചൊല്ല് തന്നെ അതുകൊണ്ട് തന്നെ നാം കുട്ടികൾ ചെറുപ്പംതൊട്ടേ ശുചിത്വം ശീലം ഉള്ളവരായിരിക്കണം. നാം രാവിലെയും വൈകുന്നേരവും കുളിക്കുക നഖം വെട്ടി വൃത്തിയാക്കുക മുടി മുറിക്കുക. ഭക്ഷണത്തിനു മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക. അലക്കിയ വസ്ത്രങ്ങൾ ധരിക്കുക. ഇതൊക്കെ വ്യക്തി ശുചിത്വ ത്തിന്റെ ഭാഗമാക്കുക. പ്ലാസ്റ്റിക് മാലിന്യങ്ങൾ, കുപ്പികൾ എന്നിവ വലിച്ചെറിയാതെ ഇരിക്കുക മലിനജലം കെട്ടിക്കിടക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക അനാവശ്യമായി വളർന്നു പരന്ന കാടുകൾ വെട്ടി തെളിക്കുക. ഇങ്ങനെ നമുക്ക് പരിസരം വൃത്തിയായി സൂക്ഷിക്കാം ശുചിത്വം പാലിക്കാവുന്നതാണ്



അഭിനന്ദ്
4 ഇല്ല എ.എൽ.പി.എസ്. തിമിരി
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം