എ.എസ്.എം.എൻ.എസ്.എസ്.യു.പി.എസ് മുള്ളൂർക്കര/History

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

സംസ്‌കൃത പണ്ഡിതൻ അയ്യാശാസ്ത്രികളുടെ ഓർമ്മയ്ക്കായി പുത്രൻ വിശ്വനാഥഅയ്യർ സ്ഥാപിച്ചതാണ് ഈ സ്കൂൾ. 1123 ഇടവം16-ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചതായി രേഖകൾ വ്യക്തമാക്കുന്നു. അയ്യാശാസ്ത്രികളുടെ സ്മരണാർത്ഥം സ്കൂൾ തുടങ്ങുന്നതിന് അനുവാദം നൽകി അന്ന് തിരുകൊച്ചിയുടെ വിദ്യാഭ്യാസ മന്ത്രി കൊടയ്ക്കടത്ത് ബാലകൃഷ്ണമേനോൻ കൊടുത്ത രേഖ ഇപ്പോഴും ഇവിടെയുണ്ട്.. സ്കൂൾ തുടങ്ങുന്നതിനാവശ്യമായ ഭൂമി വിശ്വനാഥഅയ്യർക്ക് നൽകിയത് പാലിയത്തുകാരായിരുന്നു. സ്കൂൾ ആരംഭിക്കുമ്പോൾ 54 വിദ്യാർത്ഥികളും 5 അദ്ധ്യാപകരും 2 അനദ്ധ്യാപകരും ഇവിടെയുണ്ടായിരുന്നു. കുഴിയത്ത് മുകുന്ദനാണ് ആദ്യവിദ്യാർത്ഥി. അന്നുണ്ടായിരുന്ന വിദ്യാർത്ഥികളിൽ വിരലിലെണ്ണാവുന്ന ഈഴവ വിദ്യാർത്ഥികളൊഴിച്ച് ബാക്കിയുള്ളവരെല്ലാം ബ്രാഹ്മണ നായർ വിദ്യാർത്ഥികൾ ആയിരുന്നു .പെൺകുട്ടികൾ എല്ലാം മുന്നോക്ക വിഭാഗത്തിൽ പെട്ടവരായിരുന്നു.സ്ഥാപകനായ മാനേജർ വിശ്വനാഥഅയ്യർ 1966 ലാണ് സ്‌കൂൾ നായർ സർവീസ് സൊസൈറ്റിയെ ഏല്പിക്കുന്നത്.ഇതിനു വേണ്ടി അദ്ദേഹത്തെ എൻ എസ്‌ എസുമായി ബന്ധിപ്പിച്ചത് തിയ്യന്നൂർ അച്യുതൻ നായർ ആണ്.1966 മുതൽ സ്കൂൾ എൻ എസ് എസ് ഏറ്റെടുത്തു.