എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/ഇങ്ങനെയ‍ും ഒര‍ു ബ്രാൻറ് അംബാസഡർ

Schoolwiki സംരംഭത്തിൽ നിന്ന്
ഇങ്ങനെയും ഒരു ബ്രാൻഡ് അംബാസിഡർ

ബന്ദിപ്പൂർ ജില്ലയിലെ യഹാർവെർ പോര സ്വദേശിയാണ് ബിലാൽ ധർ വദർ . തടാക പരിസരത്തെ പാഴ്‌വസ്തുക്കൾ ശേഖരിച്ചു വിറ്റാണ് ഉപജീവനം . പ്രതിദിനം നൂറ്റമ്പതു മുതൽ ഇരുനൂറു രൂപവരെ ഇതുവഴി ലഭിക്കും . അതുപയോഗിച്ചു മാതാവിനെയും സഹോദരങ്ങളെയും സംരക്ഷിക്കുന്നു. ധർ നടത്തുന്ന ശുചീകരണ സേവനങ്ങളെ അംഗീകരിച്ചു കൊണ്ടാണ് അദ്ദേഹത്തിന് അംബാസിഡർ പദവി നൽകിയത് . പ്രതി വർഷം 12000 കിലോഗ്രാമിലധികം മാലിന്യങ്ങൾ നീക്കം ചെയ്യുന്ന യുവാവിന്റെ പ്രവർത്തി പരിസര ശുചിത്വം പുലർത്താൻ വലിയ പങ്കു വഹിക്കുന്നതായി നഗരസഭാ അധികാരികൾ വിലയിരുത്തുന്നു . ബിലാലിന്റെ പ്രവർത്തി ആളുകളിൽ ശുചിത്വ ബോധമുണർത്താൻ സഹായിക്കുമെന്ന് അവർ കരുതുന്നു . മാലിന്യ നിർമാർജനം , പ്രകൃതി സംരക്ഷണം എന്നിവയെ കുറിച്ച് മുൻസിപ്പാലിറ്റിക്കകത്തെ ജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് ബിലാലിന് നൽകിയിരിക്കുന്ന ചുമതല . ബ്രാൻഡ് അംബാസ്സഡർക്ക് പ്രത്യേക യൂണിഫോമും വാഹനവും നൽകിയിട്ടുണ്ട് .ശ്രീനഗർ മുൻസിപ്പാലിറ്റിയുടെ ഈ വേറിട്ട നടപടി വലിയ അംഗീകാരം പിടിച്ചു പറ്റിയിരിക്കുന്നു .

ആയിഷ മിൻഹ
3 എ എ.എം.എൽ.പി.സ്‍ക‍ൂൾ ക്ലാരി പ‍ുത്ത‍ൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം