എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/മുരളി നൽകിയ പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
മുരളി നൽകിയ പാഠം

രണ്ടാം ക്ലാസ്സിലെ ലീഡർ ആയിരുന്നു അശോക്. അവന്റെ സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും എന്നും രാവിലെ മുടങ്ങാതെ പ്രാർത്ഥനയിൽ പങ്കെടുക്കണമെന്നും, പങ്കെടുക്കാഞ്ഞാൽ ശിക്ഷ ലഭിക്കും എന്നതുമാണ് അവിടുത്തെ രീതി.

ഇന്ന് ഒരു കുട്ടി മാത്രം പ്രാർത്ഥനയിൽ പങ്കെടുത്തില്ല. അതു ആരാണ് എന്ന് നോക്കിയപ്പോൾ രണ്ടാം ക്ലാസ്സിലെ മുരളി ആണെന്ന് മനസ്സിൽ ആയി. ക്ലാസ്സ്‌ ലീഡർ അശോക് മുരളിയുടെ അടുത്ത് ചെന്ന് പ്രാർത്ഥന യിൽ പങ്കെടുക്കാത്തത് എന്താണ് എന്ന് ചോദിച്ചു. മുരളി മറുപടി പറയാൻ തുടങ്ങിയപ്പോഴേക്കും അധ്യാപകൻ ക്ലാസ്സിൽ വന്നു. അദ്ധ്യാപകൻ അശോകിനോട് ചോദിച്ചു. ആരാണ് ഇന്ന് പ്രാർത്ഥനയിൽ പങ്കെടുക്കാത്തത് എന്ന്. മുരളി മാത്രം പങ്കെടുത്തില്ല എന്ന് അശോക് മറുപടി പറഞ്ഞു. എന്താ മുരളി അശോക് പറഞ്ഞത് ശരിയാണോ എന്ന് അധ്യാപകൻ ചോദിച്ചു. അതെ എന്ന് മുരളി മറുപടി പറഞ്ഞു. ഇന്ന് മുരളിക്ക് നല്ല ശിക്ഷ കിട്ടും എന്ന് പറഞ്ഞ് മറ്റു കുട്ടികൾ ചിരിക്കാൻ തുടങ്ങി. കുട്ടികളിൽ പലർക്കും മുരളിയോട് ഇഷ്ടക്കുറവ് ഉണ്ട്. അവർ മുരളിക്ക് എന്ത് ശിക്ഷ ലഭിക്കും എന്നറിയാൻ കാത്തിരുന്നു. മുരളി നന്നായി പഠിക്കും. എല്ലാ അധ്യാപകരും മുരളിയെ പ്രശംസിക്കും. ഇതൊക്കെയാണ് മറ്റുള്ളവർക്ക് മുരളിയോട് ഇഷ്ടക്കുറവ് ഉണ്ടാവാൻ കാരണം.

അദ്ധ്യാപകൻ പ്രാർത്ഥനയിൽ പങ്കെടുക്കാത്തതിന്റെ കാരണം ചോദിച്ചു. ഞാൻ പതിവുപോലെ രാവിലെ ക്ലാസ്സിൽ വന്നു. എല്ലാവരും പ്രാർത്ഥനയിൽ പങ്കെടുക്കാൻ പോയിരുന്നു. അപ്പോഴാണ് ഞാൻ ക്ലാസ്സ്‌ റൂം ശ്രദ്ധിച്ചത്. മുഴുവൻ കടലാസ് കഷ്ണങ്ങൾ ചിതറി കിടക്കുകയായിരുന്നു. ക്ലാസ്സ്‌ റൂം ആകെ വൃത്തികേടായിരുന്നു. ഇന്ന് ക്ലാസ്സ്‌ വൃത്തിയാക്കേണ്ട ചുമതല ഉള്ള കുട്ടികൾ അത് ചെയ്യാതെ ആണ് പ്രാർത്ഥനക്ക് പോയത്. ഞാൻ ക്ലാസ്സ്‌ റൂം വൃത്തിയാക്കിയപ്പോഴേക്കും പ്രാർത്ഥന കഴിഞ്ഞു. വൃത്തി ഹീനമായ സ്ഥലത്തിരിക്കുന്നത് ശുചിത്വമില്ലായ്‌മ അല്ലെ. അതു കൊണ്ടാണ് ഞാൻ വൃത്തിയാക്കിയത് എന്ന് മുരളി പറഞ്ഞു. ശരി മുരളി നീ ചെയ്തത് വളരെ നല്ല ഒരു കാര്യമാണ്. നിന്നെപ്പോലെ ഓരോരുത്തരും ചെയ്യുകയാണെങ്കിൽ നമ്മുടെ സ്കൂൾ ശുചിത്വം ഉള്ളതാവും. നീ എന്റെ വിദ്യാർത്ഥി ആയതിൽ ഞാൻ അഭിമാനിക്കുന്നു.

ലിയാന.
2ബി എ.എം.എൽ.പി.എസ്. പാണാട്ട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ