എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/അലസപുരം എന്ന ആരോഗ്യഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
അലസപുരം എന്ന ആരോഗ്യഗ്രാമം

ഒരിടത്ത് ഒരു അലസപുരം എന്നൊരു ഗ്രാമമുണ്ടായിരുന്നു .അവിടുത്തുകാർ കഠിനാധ്വാനികളായിരുന്നെങ്കിലും അവർ തീർത്തും വൃത്തിയില്ലാത്തവരും കൂടിയായിരുന്നു .അവർ ഭക്ഷ്യ വസ്തുക്കളും പ്പ്ലാസ്റ്റിക് വസ്തുക്കളും ഉൾപ്പെടെ അലക്ഷ്യമായി വലിച്ചെറിയുന്നവരായിരുന്നു. അപ്പോഴൊന്നും അവരറിഞ്ഞില്ല , പലതരം രോഗങ്ങൾ പിറവിയെടുക്കുമെന്ന കാര്യം .അങ്ങനെ കുറെ നാളുകൾക്ക് ശേഷം പറമ്പുകളിലും പൊതുസ്ഥലങ്ങളിലും കൊതുകും ഈച്ചയും പോലോത്തവ പറന്നു നടക്കുന്നതായി കണ്ടു . പല തരത്തിലുള്ള പകർച്ച വ്യാധികൾ ആ ഗ്രാമത്തിലുള്ളവരെ മുഴുവൻ രോഗികളാക്കാൻ തുടങ്ങി . പരിഹാരത്തിനായി അവർ പലതും അന്വേഷിച്ചു .
അങ്ങനെയിരിക്കെ .....
അവരുടെ നാട്ടിൽ ഒരു സന്യാസി വന്നു . അത് അറിഞ്ഞ ഉടനെ ആ സന്യാസിയോട് പരിഹാരം ചോദിയ്ക്കാൻ പോയി . അവർ ആ സന്യാസിയെ കണ്ട് അവരുടെ നാടിനെ കുറിച്ചും അവരുടെ നാടിനെ ബാധിച്ച പകർച്ചവ്യാധി രോഗങ്ങളെ കുറിച്ചും വിശദീകരിച്ചു കൊടുത്തിട്ട് അതിനൊരു പരിഹാരം ചോദിച്ചു . അപ്പോൾ സന്യാസി ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു ;" ഈ രോഗങ്ങൾ മുഴുവൻ ഉണ്ടായത് കൊതുകുകളിൽ നിന്നാണ് ,കൊതുകുകുകൾ ഉണ്ടായത് നിങ്ങളുടെ വൃത്തിയില്ലായ്മ കൊണ്ടുമാണ് ,അതിനാൽ ഇതിനുള്ള ഏക പരിഹാരം നിങ്ങളുടെ നാടിനെ നിങ്ങൾ വൃത്തിയായി സൂക്ഷിക്കുക എന്നത് മാത്രമാണ് . "എന്താണ് വൃത്തി എന്നും സന്യാസി വിശദീകരിച്ചു കൊടുത്തു .അന്ന് തൊട്ട് ഗ്രാമവാസികൾ വൃത്തിയോടെ ജീവിക്കുന്നതോടൊപ്പം നാടിനെ വൃത്തിയായി സൂക്ഷിക്കാനും തുടങ്ങി . അങ്ങനെ അവരുടെ രോഗം സുഖപ്പെട്ടു . അങ്ങനെ അലസപുരം എന്ന ഗ്രാമം എന്ന ആ കൊച്ചു ഗ്രാമം ആരോഗ്യഗ്രാമമായി മാറി .

ഫാത്തിമ നാദിയ എ
നാല് എ എ എം എൽ പി സ്കൂൾ വേങ്ങര കുറ്റൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ