എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/covid 19 രോഗപ്രതിരോധനത്തിന് ഒരു ഓർമ്മപ്പെടുത്തൽ
covid-19-രോഗപ്രതിരോധനത്തിന് ഒരു ഓർമപ്പെടുത്തൽ രോഗപ്രതിരോധം എന്നാൽ രോഗം വരാതെ നോക്കുക എന്നതാണ്.2019 നവംബറിലാണ് നോവൽ കൊറോണ എന്ന വൈറസ് കാരണം
കോവിഡ്-19 എന്ന പനി തുടങ്ങുന്നത്.ചൈനയിൽ ആരംഭിച്ച ഇത് ഇന്നു ലോകത്താകമാനം പടർന്നുകൊണ്ടിരിക്കുന്നു.ഈ മഹാമാരി കാരണം ഒരു ലക്ഷത്തിലധികം ജനങ്ങൾ ഇതിനകം മരിച്ചു കഴിഞ്ഞു.ഇതിനെതിരായി ഇതുവരെ ഒരു മരുന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.പരീക്ഷണാടിസ്ഥാ നത്തിലാണ് ഇപ്പോൾ ചില മരുന്നുകൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.അതുകൊണ്ട് പ്രതിരോധനം മാത്രമാണ് ഈ രോഗത്തിനെതിരെയുള്ള ഏക പോംവഴി.പ്രതിരോധനത്തിനുള്ള ആദ്യപടി സാമൂഹികഅകലം പാലിക്കലാണ്.അതിനാണ് ലോക്ഡൗൺ പ്രഖ്യാപിച്ച് നമ്മളോട് വീട്ടിലിരിക്കാൻ ആവശ്യപ്പെടുന്നത്.രോഗപ്രതിരോധനത്തിനുള്ള അടുത്തപടി വ്യക്തിശുചിത്വം,പരിസരശുചിത്വം,സാമൂഹികശചിത്വം ഇവ കൃത്യമായി പാലിക്കലാണ്. ഈ മാർഗങ്ങളിലൂടെ മാത്രമേ നമുക്ക് ഈ വൈറസിനെ പ്രതിരോധിക്കാനും പൂർണമായി ഇല്ലാതാക്കാനും കഴിയൂ.നിപ്പ വൈറസിനെ ചെറുത്തു തോൽപിച്ചപോലെ കൊറോണയേയും നമുക്കു ഒറ്റക്കെട്ടായി ചെറുത്തു തോൽപിക്കാൻ കഴിയും എന്ന വിശ്വാസത്തോടെ..........
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം