എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ പ്രകൃതിയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയും മനുഷ്യനും


പ്രകൃതിയും, മനുഷ്യനും, ഈശ്വരചൈതന്യവും സമ്മേളിക്കുന്ന ഒരവസ്ഥയിലാണ് ജീവിതം മംഗളപൂർണമായി ത്തീരുന്നതെന്ന് ഭാരതീയ ദർശനം നമ്മെ പഠിപ്പിക്കുന്നു. പ്രപഞ്ചവുമായുള്ള ഈ പാരസ്പര്യ ബോധം ഇന്ന് നഷ്ടമായ അവസ്ഥയിലാണ്. ഭൂമിയും, ആകാശവും, സമുദ്രവുമെല്ലാം മനുഷ്യർ ഇന്ന് മലിനമാക്കിക്കൊണ്ടിരിക്കുന്നു. അന്തരീക്ഷ മലിനീകരണം പരിസ്ഥിതി മലിനീകരണ്ണിന്റെ ഏറ്റവും വലിയ തെളിവാണ്. ഫാക്ടറികളും, വാഹനങ്ങളും തുപ്പുന്ന വിഷപ്പുക നമ്മുടെ അന്തരീക്ഷത്തെ സദാ മലിനമാക്കി ക്കൊണ്ടിരിക്കുന്നു. ഈ പുകയിൽ അടങ്ങിയ രാസവസ്തുക്കളിൽ പലതും ക്യാൻസറിന്റെ വിത്തുകളായി അംഗീകരിക്കപ്പെട്ടവയാണ്. അപകടകരമായ അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് നമ്മെ രക്ഷിക്കുന കവചമാണ് ഓസോൺ പടലം. അന്തരീക്ഷ മലിനീകരണം അവയെ തകർക്കുകയാണ്. ജീവൻ നിലനിർത്തുന്നതിന് വായുവെന്ന പോലെതന്നെ പ്രധാനമാണ് വെളളവും. എന്നാലിന്ന് ശുദ്ധജലം എന്നത് ഒരു സങ്കൽപ്പം മാത്രമായിക്കൊണ്ടിരിക്കുകയാണ്. വ്യവസായ ശാലകളിൽ നിന്നും പുറത്തു വിടുന്ന മാലിന്യങ്ങൾ നദികളേയും സമുദ്രങ്ങളേയും വിഷമയമാക്കുന്നു. ഇതുമൂലം നിരവധി പകർച്ചവ്യാധികൾ ഉടലെടുക്കുന്നു. വെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങൾ നികത്തുന്നതും, രാസവളങ്ങൾ പ്രയോഗിക്കുന്നതും എല്ല്ലാം ഭൂമിയുടെ ജലസംഭരണ ശേഷിയെ നശിപ്പിക്കുന്നു.



വനനശീകരണമാണ് പരിസ്ഥിതി നാശത്തിലേക്കു നയിക്കുന്ന മറ്റൊരു വിപത്ത്. വനനശീകരണം സൃഷ്ടിക്കുന്ന മണ്ണൊലിപ്പ് കൃഷിയെ സാരമായി ബാധിക്കുന്നു. അമിതമായ വനനശീകരണം പരിസ്ഥിതിയുടെ സംതുലനാവസ്ഥയേയും തകർക്കുന്നു. ശബ്ദമലിനീകരണവും പരിസ്ഥിതി മലിനീകരണത്തിന്റെ ത്രീവത വർദ്ധിപ്പിക്കുന്നുണ്ട്. ഉച്ചഭാഷിണികളും, വാഹനങ്ങളും, യന്ത്രങ്ങളും നമുക്കുചുറ്റും സദാ ശബ്ദം പുറപ്പെടുവിച്ചു കൊണ്ടിരിക്കുന്നു. അതിശബ്ദം തലച്ചോറിന്റെ നേരായ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇത് കേൾവി ഇല്ലാതാക്കുകയും, ഗർഭസ്ഥശിശുക്കളുടെ ഭാവി നശിപ്പിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ചുറ്റു പാടിനെ സർവത്ര വിഷമയവും, അപകടകരമാംവണ്ണം മലിനവുമാക്കിയിരിക്കുകയാണ് മനുഷ്യൻ. വികസനത്തിലേയ്ക്കുള്ള മനുഷ്യന്റെ കുതിപ്പിനിടയിലെ ഒരു പിഴവാണത്. പക്ഷേ ഇതുയർത്തുന്ന ഭീഷണി മാരകമാണെന്ന കാര്യം വിസ്മരിക്കാൻ പാടില്ല. വരും തലമുറകളേയും ഇതു ബാധിക്കുമെന്ന് നാമോർക്കണം. ഇങ്ങനെ മനുഷ്യൻ തന്നെ തന്റെ മരണത്തിന്റെ വഴി തുറക്കുന്നതാണ് പരിസര മലിനീകരണമെന്ന് കാണാം. അതു കൊണ്ട് അത് ആത്മഹത്യ പരമാണെന്നതിൽ സംശയമില്ല. പരിസ്ഥിതി സംരക്ഷണം ഓരോ വ്യക്തിയുടെയും കടമയാണ്.


കെസിയ എം റോയി
10 എ എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം