ഈ സി ഇ കെ യൂണിയൻ എച്ച് എസ് കുത്തിയതോട്/പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ് മാതൃഭൂമി സീഡുമായി ചേർന്നാണ് വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ കഴിഞ്ഞ 10 വർഷങ്ങളായി ചെയ്തു വരുന്നത് . വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധം, ഭൂമിയിലെ നിലനിൽപ്പിന് മനുഷ്യനിർമ്മിതമായ എല്ലാറ്റിനും ഉപരി ഭൂമിയെ പരിരക്ഷിച്ച് സന്തുലിതാവസ്ഥ നിലനിറുത്തുക എന്ന ആത്യന്തികമായ അറിവ് പകർന്ന് നൽകി എന്ന മഹത്തായ ലക്ഷ്യം തന്നെയാണ് എല്ലാ പ്രവർത്തനങ്ങളുടെയും അടിസ്ഥാനമായി കരുതുന്നത്. അതിനായി വീടും, പരിസരവും നിരീക്ഷിക്കുന്നതിന് ആദ്യം കുട്ടികളെ പരിശീലിപ്പിക്കുന്നു മരങ്ങൾ നടുക, ആവശ്യമുള്ള പച്ചക്കറികളിൽ ചിലതെങ്കിലും, കറിവേപ്പ് എങ്കിലും സ്വയം വയ്ക്കാൻ അവരെ പ്രേരിപ്പിക്കുന്നു. പ്രകൃതിയെ സംരക്ഷിക്കാൻ മാലിന്യമുക്തമാക്കാൻ കഴിയുന്ന ചെറിയ പ്രവർത്തനങ്ങളിൽ അവരെ പങ്കാളികളാക്കുന്നു. പ്ലാസ്റ്റിക് ഉപയോഗം കഴിയുന്നത്ര കുറയ്ക്കുക ഊർജ്ജ സംരക്ഷണത്തിന് വീട്ടിലെ ലൈറ്റും, ഫാനും ഉപയോഗം കഴിഞ്ഞ് ഓഫാക്കുക പൈപ്പുകൾ തുറന്നിട്ട് വെറുതെ ജലം പാഴാക്കുന്നത് നിറുത്തുക തുടങ്ങിയവ സാമൂഹികബോധം വളർത്തുക, അവരുടെ കഴിവുകളും, കുറവുകളും തിരിച്ചറിഞ്ഞ് സ്വന്തം കരിയർ മേഖല കണ്ടത്തുക തുടങ്ങിയവയ്ക്ക് വിവിധ മേഖലകളിൽ പ്രഗത്ഭരായ വ്യക്തികളുടെ ക്ലാസ്സുകൾ സംഘടിപ്പിക്കുക, പ്രാദേശികമായ അറിവു നേടാൻ സ്ഥലങ്ങൾ സന്ദർശിച്ച് വിവരങ്ങൾ തേടുകയും, വീഡിയോ ,കുറിപ്പുകൾ എന്നിവ തയ്യാറാക്കുന്നു. പ്രാദേശികമായ മഹദ് വ്യക്തിത്വങ്ങൾ, [കൃഷി, ആതുരസേവനം, അധ്യാപനം, സാമൂഹിക പ്രവർത്തനങ്ങൾ, സംരംഭകത്വം എന്നിവയിൽ ] മികവ് തെളിയിച്ചവരെ ചെന്ന് കാണുകയും അഭിമുഖം തയ്യാറാക്കുകയും ചെയ്യുന്നു. പരിസ്ഥിതി മാഗസിൻ, വസ്തുക്കളുടെ പുനരുപയോഗം എങ്ങനെ നടത്താം എന്നതിൽ കുട്ടികൾ തന്നെ നടത്തുന്ന പ്രവർത്തനങ്ങളുടെ വീഡിയോ തയ്യാറാക്കുന്നു. പക്ഷി നിരീക്ഷണം, മരങ്ങളുടെ വളർച്ചയുടെ നിരീക്ഷണം, പ്രാദേശികമായ ഉൾനാടൻ ജലാശയങ്ങളുടെ പ്രാധാന്യം എന്നിവ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുന്നു