ആയിഷ എൽ.പി.എസ് ചെടിക്കുളം/അക്ഷരവൃക്ഷം/കൊറോണ വിശേഷം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വിശേഷം

ഈ വർഷം മധ്യവേനലവധിക്ക് മുമ്പേ തന്നെ സ്കൂളുകളടച്ചു' ജനങ്ങൾ നടക്കുമ്പോഴും ഇരിക്കുമ്പോഴും സംസാരിക്കുമ്പോഴും അകലം പാലിക്കണമെന്ന് പത്രത്തിൽ കണ്ടു' വിഷുവിന് കോടി കിട്ടിയില്ല വിളിച്ചാൽ കൂട്ടുകാർ വരികയുമില്ല ഞാൻ അമ്മയോട് വിവരം ചോദിച്ചു 'ലോകത്താകെ ഒന്നര ലക്ഷം ജനങ്ങൾ മരിച്ച കൊറോണയെന്ന രോഗത്തെപ്പറ്റി അമ്മ പറഞ്ഞു.ദിവസവും ഞാൻ പത്രം വായിച്ചു. എവിടെ നോക്കിയാലും കൊറോണ വാർത്ത മാത്രം' കാര്യം എനിക്കും മനസ്സിലായി. നമ്മളൊന്നിച്ച് നിന്ന് കൊറോണയെ തുരത്തണം നമ്മുടെ വീടും പരിസരവും ശുചിയായി സൂക്ഷിക്കണം'ഞാൻ സോപ്പിട്ട് കൈകഴുകിയിട്ടേ വീട്ടിൽ കയറൂ മാസക് ധരിച്ച് മാത്രമേ പുറത്തിറങ്ങാറുള്ളൂ. മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ അകലം പാലിക്കും' വീട്ടിൽ വരുന്നവരോടും കൈ കഴുകാൻ പറയും കൊറോണയെ തുരത്തി ജീവൻ രക്ഷിക്കാൻ നമുക്ക് ഒന്നായി ശ്രമിക്കാം.

ദേവാംഗ് പി കെ
2 ആയിഷ എൽ. പി. സ്കൂൾ, ചെടിക്കുളം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം