അൽ അൻസാർ യു.പി.എസ്. മുണ്ടംപറമ്പ്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി
 

തുടിക്കുന്ന ഹൃദയങ്ങളിൽ
ഭീതിയുടെ വിത്തുകൾ
വിതച്ച് മരണവാർത്തകളെ
കാതോർക്കുന്നു ഇന്നിൻ്റെ നേരം,
മഹാമാരിയായ് വന്നു
മനുഷ്യനിൽ ചിന്തകളേറെയിട്ട്
വൃത്തിയും ചിട്ടയും
പഠിപ്പിക്കുന്നു കോവിഡ്,
തിരക്കുകളിൽ കഴിഞ്ഞു
സ്വന്തത്തെ മറന്ന മനുഷ്യരിൽ
തികയാതെ വന്ന നേരങ്ങൾ
ഇന്ന് ബാക്കിയായുണ്ട്,
വീട്ടിലും കുടുംബത്തിലും
സന്ദർശകരായവരിൽ
കുടുംബ ബോധവും
സ്നേഹവും പഠിപ്പിക്കുന്നു,
ആളൊഴിഞ്ഞ തെരുവുകൾ..
അടക്കപ്പെട്ട ആരാധനാലയങ്ങൾ..
ആർത്തിപൂണ്ട മനുഷ്യരിൽ
ആലോചനകളേറെ തന്നു
ആകെയും ജാഗ്രതതയിലീ ലോകവും

സഹ്‌ല ഫാത്തിമ.വി
7 A അൽ അൻസാർ യു.പി.സ്കൂൾ മുണ്ടംപറമ്പ്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത