അമൃതാ യു.പി.എസ്സ്. പാവുമ്പ/അക്ഷരവൃക്ഷം/അഞ്ച് വിരലുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
അഞ്ച് വിരലുകൾ


ഒരിക്കൽ ഒരു കൈയിലെ 5 വിരലുകൾ തമ്മിൽ തർക്കിച്ചു . അവരിൽ ആരാണ് പ്രധാനി എന്നായിരുന്നു തർക്കം . തള്ളവിരൽ പറഞ്ഞു . “ എന്തും എടുക്കാനും എഴുതാനും ഞാൻ വേണം . ” ചൂണ്ടുവിരൽ വാദിച്ചു “ എന്തിനെയും ചൂണ്ടിക്കാണിക്കാനും , ' ഒന്നാമത് ' എന്നു സൂചിപ്പിക്കാനും ഞാൻ വേണം . നടുവിരൽ പറഞ്ഞു , " നീളത്തിൽ ഞാനാണ് ഒന്നാമൻ - ജന്മനാ നേതാവ് ! അണിവിരൽ അവകാശപ്പെട്ടു . " വിവാഹമോതിരം അണിയുന്നത് ഞാൻ ആണ് . കുടുംബത്തിന്റെ കിരീടവും , സ്നേഹത്തിന്റെ പ്രതീകവും ആണ് മോതിരം . ചെറുവിരൽപറഞ്ഞു , “ ഏറ്റവും കൂടുതൽ ഓമനത്തം എനിക്കാണ് . കൈ തൊഴുമ്പോൾ ഞാൻ ആണ് മുൻപിൽ നിൽക്കുന്ന നേതാവ് . അവസാനം , കൈയുടെ ഉടമസ്ഥൻ പറഞ്ഞു , നിങ്ങൾ എല്ലാവരും എനിക്ക് ഒരുപോലെ പ്രധാന്തവും പ്രിയങ്കരവും ആണ് . ഒറ്റയ്ക്ക് നിന്നാൽ നിങ്ങൾ നിസ്സഹായരാണ് . എന്നാൽ , ഒത്തുശ്രമിച്ചാൽ നിങ്ങൾക്ക് എന്തും ചെയ്യാൻ സാധിക്കും .