അമൃതാ എച്ച് എസ് എസ് വള്ളികുന്നം/അക്ഷരവൃക്ഷം/കോവിഡ് -19നും പരിസ്ഥിതി സംരക്ഷണവും

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് -19നും പരിസ്ഥിതി സംരക്ഷണവും

ഭൂമിയുടെ സംരക്ഷണത്തെക്കുറിച്ചുള്ള സന്ദേഷമേകി മറ്റൊരു ഭൗമദിനം കൂടി ഈ കേവിഡ് കാലത്ത് കടന്നുപോയി . ഇത് ഭൗമ ദിനാചരണത്തിന്റെ സുവർണ ജുബിലിയാണ്. കാലാവസ്ഥ വ്യതിയാനത്തിന് എതിരെയുള്ള കൃത്യതയുള്ള നടപടിയാണ് ഈ വർഷത്തെ പ്രധാന വിഷയം. ഇതിനിടെ കെറോണ വൈറസിന്റെ ആവിർഭാവത്തോടെ കോവിഡ് രോഗ ബാധ ലോകമെങ്ങും പടർന്നു. കോവിഡിനെ നേരിടാൻ ലോകരാജ്യങ്ങൾ അവലംബിച്ച ലോക്ക്ഡൗൺ അക്ഷരാർത്ഥത്തിൽ അപ്രതീക്ഷിതമായി ഭൗമദിനത്തിന്റെ നടപടി നടപ്പിലാക്കിയതുപോലെയായി.ഈ വർഷം ജനുവരി മുതൽ ഇന്നുവരെയുള്ള കാലയളവിൽ വ്യവസായ വിപ്ലവത്തിനു ശേഷം ലോകം കണ്ട ഏറ്റവും വലിയ പരിസ്ഥിതിമാറ്റത്തിനാണ് നാം ഏവരും സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.
• 1962ൽ റേച്ചൽ കാഴ്സൺ പ്രസിദ്ധീകരിച്ച "സൈലന്റ് സ്പ്രിങ്" എന്ന പുസ്തകം ഡി. ഡി .റ്റി മൂലം 'ബാർഡ് ഈഗിൾ' എന്ന പക്ഷിക്കുണ്ടാകുന്ന വംശനാശത്തിന്റെ കഥ ലോകത്തെ അറിയിച്ചു. ഇതിൽ നിന്നും ഉത്തേജനം പകർന്നുകിട്ടിയ ലോക സമൂഹം വ്യവസായവൽകരണത്തിന്റെ ദൂഷ്യ ഫലങ്ങൾ മനുഷ്യന്റെ നിലനിൽപ്പിനെതന്നെ ബാധിക്കും എന്ന തിരിച്ചറിവ് നേടിയപ്പോഴാണ് പ്രകൃതി സംരക്ഷണത്തിന് ഊന്നൽ കൊടുത്തുകൊണ്ട് 1970ൽ ഭൗമദിനാചരണത്തിന് തുടക്കം കുറിച്ചത്. ഈ കൊവിഡ് കാലത്ത് അപ്രതീക്ഷിതമായി ഉണ്ടായ ലോക്ക്ഡൗൺ അന്തരീക്ഷത്തിൽ വരുത്തിയ മാറ്റം എടുത്തുപറയേണ്ടതാണ്. ലോകത്തിലെ എകദേശം എല്ലാ മഹാനഗരങ്ങളിലും അന്തരീക്ഷ മലിനീകരണം ഗണ്യമായി കുറഞ്ഞു. കടലിലും ,നദികളിലുമെല്ലാം സമീപകാലത്തെങ്ങുമില്ലാത്ത വിധം മാറ്റങ്ങൾ പ്രകടമായി. ഇന്ത്യയിലെ സ്ഥിതിഗതികളും വിഭിന്നമല്ല. ലോകത്തെ തന്നെ ഏറ്റവും കൂടിയ വായുമലിനീകരണതോതുള്ള ഇന്ത്യയിലെ പത്തോളം പട്ടണങ്ങൾ ഇന്ന് ശുദ്ധമാണ്. ഒരുപക്ഷേ ഈ കെറോണ കാലം മനുഷൃൻ പ്രകൃതിക്കും പ്രകൃതി വിഭവങ്ങൾക്കും എതിരെ കാട്ടിയ അക്രമത്തിന്റെ തിരിച്ചടിയാവാം. എന്തായാലും ഈ കോവിഡ് കാലത്ത് നമ്മുടെ പരിസ്ഥിതി അശുദ്ധമാക്കാൻ ഒരു പരിധി വരെ ലോക്ക്ഡൗണിനു സാധിച്ചിട്ടുണ്ട്. പ്രകൃതിയെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന മനുഷ്യൻ ഒന്നോർക്കുക പ്രകൃതി ഒന്നുറക്കെ തുമ്മിയാൽ തീരാവുന്നതാണ് മനുഷ്യ ജന്മം. ഈ കോവിഡ് കാലം അതിനുള്ള പാഠമായിരിക്കട്ടെ.

നിരഞ്ജന. എം
7 D അമൃത ഹയർ സെക്കന്ററി സ്കൂൾ, വള്ളികുന്നം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം