അമൃത ഗേൾസ് എച്ച്.എസ്. പറക്കോട്/സയൻസ് ക്ലബ്ബ്-17
2019-20 വർഷത്തെ Science club ന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടത്തുവാൻ സാധിച്ചു. എല്ലാ class ൽ നിന്നും കുട്ടികളുടെ നല്ല പങ്കാളിത്തം ഉണ്ടായിരുന്നു. ഏകദേശം 25 അംഗങ്ങൾ club ൽ ഉണ്ടായിരുന്നു. 9 B ലെ അക്ഷയ club secretary ആയി പ്രവർത്തിച്ചു. ഓരോ ദിനാചരണങ്ങളും വളരെ നല്ല രീതിയിൽ കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ നടത്താൻ സാധിച്ചു. മേളകളിലും കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു. Quiz competetion, Poster രചന ഇവ ഒക്കെ നടത്തി വിജയി കൾക്ക് സമ്മാനങ്ങളും നല്കി. ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കർമ്മപരിപാടികൾ ആസൂത്രണം ചെയ്തു. ആഗോളതാപനം കുറയ്ക്കൂക ,മരങ്ങളും കാടുകളും സംരക്ഷിക്കൂക, കാലാവസ്ഥ സുസ്ഥിരത ഉറപ്പാക്കൂക. ആവാസവ്യവസ്ഥ സംരക്ഷിക്കുക എന്നതായിരുന്നു ഈ ദിനത്തിന്റെ ലക്ഷ്യം ഗ്രീൻ ഹൗസ് വാതകങ്ങൾ പരമാവധി കുറയ്ക്കുക, ഇവയെപ്പറ്റി ബോധവത്ക്കരണ ക്ലാസുകൾ നടത്തി. സ്കൂൾ അസംബ്ലിയിൽ, സ്കൂൾ ലീഡർ സ്കൂൾ വളപ്പിൽ, ഫലവൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിന ഉദ്ഘാടനം നടത്തി. എല്ലാ കുട്ടികളും വീടുകളിൽ ഒരു വൃക്ഷത്തൈ നടണം എന്ന് പറഞ്ഞു. സയൻസ് ക്ലബും പരിസ്ഥിതിദിന ക്ലബ്ബും സഹകരിച്ച് പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ്എന്ന ലക്ഷ്യം കൈവരിക്കാനായി പേപ്പർ കൊണ്ട് നിർമ്മിച്ച വിത്ത് പേനയുടെ വിതരണം നടത്തി
കേരളസർക്കാരും കൃഷിവകുപ്പും മുഴുവൻ വിദ്യാലയങ്ങളിലെ കുട്ടികൾക്കായി പാഠം ഒന്ന് പാടത്തേക്ക് എന്ന പരിപാടിയിൽ നമ്മുടെ സ്കൂളും പങ്കാളി ആയി. ഇതിന്റെ ഭാഗമായി അടൂർ മൂന്നാളം കൃഷിഭവൻ സന്ദർശിച്ചു കൃഷിഓഫീസർ കുട്ടികൾക്ക് ക്ലാസ്സ് എടുത്തു. കാർഷിക മനോഭാവം വളർത്തികൊടുക്കുന്നതിനു കൃഷി ഒരു സംസ്‍കാരമായി കാണുവാനുള്ള മനോഭാവം വളർത്തിയെടുക്കുകയും ആയിരുന്നു ഇതിന്റെറ ലക്ഷ്യം. നെല്ല് ഉൽപാദനം , വിളവെടുപ്പ് , നെല്ല് മെതിക്കുന്ന യന്ത്രസംവിധാനത്തെ കുറിച്ചും കുട്ടികൾക്ക് മനസിലാക്കാൻ സാധിച്ചു.
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്തദാനത്തെ കുറിച്ച് ക്ലാസ്സെടുത്തു. രക്തദാന ത്തിന്റെ പ്രധാന്യത്തെ കുറിച്ചും വിവിധതരത്തിലുള്ള രക്ത ഗ്രൂപ്പുകളെ പറ്റിയും രക്തദാനം ചെയ്യുന്നതിന് അനുയോജ്യമായ രക്ത ഗ്രൂപ്പുകളെ കുറിച്ചും ക്ലാസിൽ പ്രതിപാദിച്ചിരുന്നു.
2020-21 വർഷത്തിൽ covid ന്റെ സാഹചര്യം കാരണം School തുറന്നു പ്രവർത്തിക്കാൻ സാധിക്കുന്നില്ല എങ്കിൽ പോലും technology വളർന്ന ഈ കാലഘട്ടത്തിൽ നമ്മെ ഒന്നിനും പിന്നോട്ട് വലിക്കാൻ സാധിക്കില്ല എന്ന് കുട്ടികൾ തെളിയിച്ചു. ഓരോ ദിനാചരണങ്ങളും കുട്ടികൾ അവരുടെ രചനകളും സൃഷ്ടികളും ചിത്രങ്ങളും നമ്മൾ പറയേണ്ട താമസം teachers ന്റെ whatsapp ലേക്ക് അവർ അയച്ചു തരും . പരിസ്ഥിതി ദിനം, ozone ദിനം, മോൾ ദിനം ഇവ എല്ലാം Club ലെ കുട്ടികളുടെ കഴിവ് വിളിച്ചറിയിക്കുന്ന അവസരങ്ങളായിരുന്നു. Inspire award ന് 5 കുട്ടികളെ തിരഞ്ഞെടുക്കാൻ പോലും covid കാലം ഒരു തടസമായിരുന്നില്ല.
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സ്കൂൾ തുറക്കുന്നത് നീണ്ടുപോകുന്ന സാഹചര്യത്തിൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഓൺലൈൻ മാധ്യമത്തിലേക്ക് വഴിമാറി
ജൂൺ ആദ്യവാരം മഴക്കാലരോഗങ്ങൾ ആയ എലിപ്പനി, ഡങ്കിപ്പനി, ചിക്കൻഗുനിയ ഇവയെ പ്രതിരോധിക്കുന്നതിനുള്ള ബോധവൽക്കരണം നടത്തി
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ക്വിസ്, ചിത്രരചന, പോസ്റ്റർ, കഥ, കവിത, കാർട്ടൂൺ എന്നിവ കുട്ടികൾ തയ്യാറാക്കി. എല്ലാ കുട്ടികളും വീടുകളിൽ ചെടി നടുന്നതിന്റെ ചിത്രം അയച്ചു തരികയും ചെയ്തു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു ഇവയെല്ലാം സ്കൂളിന്റെ ഫെയ്സ്ബുക്കിൽ അപ്‌ലോഡ് ചെയ്തു കുട്ടികൾ വീടുകളിൽ തന്നെയാണെങ്കിലും (കൊറോണ പശ്ചാത്തലത്തിൽ) അവരിൽ നിരീക്ഷണപാഠവം ഉണ്ട് എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു, എട്ട് ബിലെ ഗോപിക തന്റെ ഉദ്യാനത്തിലെ ചെടിയിലെ ചിത്രശലഭത്തിന്റെ രൂപാന്തരണത്തിന്റെ വിവിധ ഘട്ടങ്ങൾ മൊബൈലിൽ പകർത്തി അയച്ചുതന്നു.
അൽഷിമേഴ്സ് ദിനവുമായി ബന്ധപ്പെട്ട് 10 ബിയിലെ ഷിബിന പ്രവർത്തനം ചെയ്തു എന്താണ് അൽഷിമേഴ്സ് ഇതിന്റെ കാരണം, പ്രതിരോധ മാർഗം വളരെ ഫലപ്രദമായ രീതിയിൽ അവതരിപ്പിച്ചു (വീഡിയോ)
രക്തദാനവുമായി ബന്ധപ്പെട്ട് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 'രക്ത ദാനം ജീവ ദാനം 'എന്ന പരിപാടിയിൽ ഹൃദയത്തെ കുറിച്ചും ഭാഗങ്ങളെ കുറിച്ചും സ്ലൈഡ് പ്രസന്റേഷൻ നടത്തി
ലോക പ്രതിരോധദിനവുമായി ബന്ധപ്പെട്ട് സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ശരീരത്തിൽ എങ്ങനെ പ്രതിരോധശേഷി വർദ്ധിപ്പിക്കാം, പ്രതിരോധശേഷി മെച്ചപ്പെടുത്താൻ ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കാം, വാക്സിനുകളുടെ പ്രാധാന്യം, വ്യായാമത്തിന്റെ പ്രാധാന്യം എന്നിവയൊക്കെ പ്രതിപാദിക്കുന്ന ലഘു വീഡിയോ 10 ബിയിലെ ലെ കുട്ടിയായ രേവതിമോൾ ചെയ്തു.
ലോക ഭക്ഷ്യദിനമായി ബന്ധപ്പെട്ട് പത്താം ക്ലാസ്സ് വിദ്യാർഥിനികളായ അഭിരാമി ,അക്ഷര പി ഉണ്ണിത്താൻ ,എന്നിവർ കവിത തയ്യാറാക്കി അവതരിപ്പിച്ചു .ഇതിലൂടെ ഭക്ഷണം ലഭിക്കാത്ത മാനവ സമൂഹത്തിന്റെ വേദന പങ്കുവക്കൽ എന്നതായിരുന്നു ലക്ഷ്യം