തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

ജൂൺ5 ലോക പരിസ്ഥിതി ദിനം. പരിസ്ഥിതിയെ സം രക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി ആണ് ഈ ദിനം ആചരിക്കുന്നത്. നാം വസിക്കുന്ന ഭൂമി സൗരയൂഥത്തിലെ ഒൻപത് ‌ഗ്രഹങ്ങളിൽ ഒന്നാണ്. ഈ ഗ്രഹത്തിൽ മാത്രമേ മനുഷ്യൻെറ നിലനില്പിന് ആവശ്യമായ ഓക്സിജൻെറ സാന്നിധ്യം ഉള്ളു. വൃക്ഷങ്ങളും സസ്യങ്ങളും പരസ്പരം ആശ്രയിച്ചു ജീവിക്കുന്നു. മനുഷ്യൻ പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. പുഴകളും തോടുകളും ആറുകളു० സമുദ്രവും എല്ലാം മനുഷ്യൻെറ നിലനില്പിനു ആവശ്യമായ ഘടകമാണ്. ഇവയിൽ എതെങ്കിലും ഒന്നു നശിച്ചു പേയാൽ മറെറാന്നിൻെറ നിലനില്പിന് ഭീഷണിയായിതീരും. ഇവകൾ മലിനമാകാതെ സൂക്ഷിക്കേണ്ടത് മനുഷ്യ ൻെറ ഉത്തരവാദിത്വം ആണ്.

വിവിധ തരത്തിലുള്ള മലിനീകരണങ്ങൾ ഭൂമിയെ ഗ്രസിച്ചുകൊണ്ടരിക്കുന്നു. വായൂമലിനീകരണം, ജലമലിനീകരണം, ശബ്ദ മലിനീകരണം, ജലമലിനീകരണം. നമ്മുടെ ജലസ്രോതസുകളെ മലിനമാക്കാതെ സൂക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. മലിനജലം അതിലേയ്ക്ക് ഒഴുക്കിവിടരുത്. മാലിന്യങ്ങൾ ഒഴുക്കി വിടുന്നതിലൂടെ ജലജീവികൾ നശിക്കുവാനിടയാവരുത്.

അനതികൃതമായി മണ്ണെടുക്കൽ ഭൂമിയുടെ സന്തുലിതാവസ്ഥയെ നശിപ്പിക്കുന്നു. ഭൂമിയുടെ ഘടനയ്ക്കു മാററം സംഭവിക്കുന്നു. തൽഫലമായി ജലപ്രളയം പോലെയുള്ള ദുരന്തങ്ങൾ ഭൂമി ഏറ്റുവാങ്ങേണ്ടി വരുന്നു. കാലാവസ്ഥ മറ്റങ്ങൾ സംഭവിക്കുന്നു. അന്യ സംസംസ്ഥാനങ്ങളിൽ നിന്നും വരുന്ന വിഷാംശം കലർന്ന പച്ചകറികളും ഭക്ഷ്യവസ്തുക്കളും കേരളത്തിലെ ജനങ്ങളെ മാരകമായ രോഗങ്ങൾക്ക് അടിമയായക്കുന്നു .നമ്മുക്ക് ലഭ്യമായിരിക്കുന്ന സ്ഥ ലങ്ങളിൽ ജൈവകൃഷി നടത്തി രാസവളപ്രയോഗം കുറച്ച് തദ്ദേശികമായി ഉത്പാദിപ്പിക്കുന്ന ഭക്ഷ്യ വസ്തുക്കൾ നമ്മുടെ ആരോഗ്യത്തിൻെറ നിലനില്പിന് ആവശ്യമായിരിക്കുന്നു.

"ഒരു തൈ നടാ० നല്ലൊരു നാളേയ്ക്ക് വേണ്ടി".വൃക്ഷങ്ങളും ചെടി കളും നാം വെച്ചു പിടിപ്പിക്കണം. സ്വന്ത സുഖ സൗകര്യങ്ങൾക്കും ധനസമ്പാദനത്തിനും വേണ്ടി പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യൻ വരും തലമുറയോട് ചെയ്യുന്ന വലിയ അപരാധമാണ്. പ്ളാസ്റ്റിക് മാലിന്യങ്ങൾ പരിസ്ഥിതിയുടെ മലിനീകരണത്തിന് കാരണമാകുന്നു പ്ളാസ്റ്റിക് നിരോധനത്തിലൂടെ നമ്മൾ നല്ലൊരു നാളേയ്ക്കായുളള കൽവെപ്പാണ് നടത്തിയിരിക്കുന്നത്. വരും തലമുറയക്ക് ജീവിക്കുവാനുളള ഒരു നല്ല അന്തരീക്ഷം ഈ ഭൂമിയിൽ കാത്തുസൂക്ഷിച്ച് പ്രകൃതിയുമായി ഇണങ്ങിചേർന്ന് ജീവിക്കുകഎന്നുളളത് ഒരോ വിദ്യാർത്ഥിയുടെയു० ഒരോ പൗരൻെറയും ഉത്തരവാദിത്വം ആണ്.

ഫിബ ബിജോഷ്
5 B തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ്
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം