ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/ജൂനിയർ റെഡ് ക്രോസ്-17


J.R.C പ്രവർത്തന റിപ്പോർട്ട്
ജെ ആർ സി കൺവീനർ ഷറഫുദ്ദീൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.ജൂണ് 5 ന് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്“CONNECT WITH NATURE” എന്ന
ലേബലിൽ പരിസ്ഥിതിദിനം ആചരിച്ചു.എടവണ്ണ ബി എഫ് ഒ അംഗം സി കെ വിനോദ് വൃക്ഷതൈ നടീലിന് നേതൃത്വം നൽകുകയും ഹെഡ്മാസ്റ്റർ ജി സാബു പരിസ്ഥിതി ദിന സന്ദേശം ചൊല്ലിത്തരുകയും ചെയ്തു.ഓരോ കുട്ടികൾക്കും ഉള്ള വൃക്ഷത്തൈ വിതരണം ജെ.ആർ.സി കേഡറ്റുകൾ നിർവ്വഹിച്ചു.
ഈ മാസത്തിൽ മഴക്കാല രോഗങ്ങൾ തടയുന്നതിനായി ക്ലീൻ ക്യാമ്പസിന്റെ ഭാഗമായി സ്കൂളും പരിസരവും വൃത്തിയാക്കി.കൊതുക് പ്രജനന ഉറവിടങ്ങൾ നശിപ്പിച്ചു. മുഴുവൻ വിദ്യാർത്ഥികൾക്കും ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി. തങ്ങളുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുവാനും അസംബ്ലിയിലൂടെ അറിയിപ്പ് നൽകി.
ജൂൺ 6 അന്താരാഷ്ട്ര മയക്കുമരുന്ന് ദിനം
അന്താരാഷ്ട്ര മയക്കുമരുന്ന് ദിനത്തിൽ നിലമ്പൂർ ബ്ലോക്ക് എക്‌സൈസ് വകുപ്പ് അംഗം ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ജെ.ആർ.സി സ്കൗട്ട് & ഗൈഡ്സ് കേഡറ്റുകൾക്ക് ക്ലാസെടുക്കുകയും ഈ കേഡറ്റുകളുടെ നേതൃത്വത്തിൽ കാമ്പസ് കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ പോസ്റ്റർ മൽസരവും കൊളാഷ് പ്രദർശനവും നടത്തി. മികച്ച പോസ്റ്ററുകൾക്ക് സമ്മാനം വിതരണം ചെയ്തു.
ജൂലൈ 11 ലോക ജനസംഖ്യാ ദിനം
ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ജെ.ആർ.സി കേഡറ്റുകൾക്കായി ജനസംഖ്യാപെരുപ്പം ഉണ്ടാക്കുന്ന പ്രശ്നങ്ങളെ ക്കുറിച്ചും, പ്രകൃതി വിഭവങ്ങളുടെ ചൂക്ഷണത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ബോധവത്കരണ ക്ലാസുകൾ സംഘചിപ്പിച്ചു .പ്രസ്തുത പരിപാടിയിൽ പി ടി എ പ്രതിനിധികളും മറ്റ് ക്ലബ്ബ് ലീഡേഴ്സും പങ്കെടുത്തു.