ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/തളരില്ല നാം

തളരില്ല നാം

വന്നിതാ അവൻ വന്നു കഴിഞ്ഞു
ഓർക്കുക! ഇവിടെ നാം വെറും
സന്ദർശകർ മാത്രം
അറ്റമില്ലാത്ത ഈ ഭൂഗോളത്തിൽ
ആരോ തെളിച്ചിട്ട വഴിയിലൂടെ
അലയുന്ന വെറും സന്ദർശകർ നാം.

        തളർന്നു വീണതോ
        തകർന്നു പോയതോ അല്ല
         വസന്തത്തെ വരവേൽക്കാനായി
          ഇലകൾ പൊഴിക്കുകയാണ്.

തകർക്കാൻ കഴിയാത്ത ആത്മവിശ്വാസവും
ആഴത്തിലുളള ആത്മധൈര്യവും
കഴിയില്ലന്ന് പറഞ്ഞവരെ
ചെയ്ത് കാണിക്കണം നാം.

തോംസൺ സിജോ
5 എ ഒ.എൽ.എൽ. എച്ച്.എസ്.എസ്. ഉഴവൂർ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത