എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/നല്ലപാഠം

Schoolwiki സംരംഭത്തിൽ നിന്ന്
നല്ലപാഠം

പഞ്ചവൻകാടിനടുത്തുള്ള ഗ്രാമത്തിലാണ് രാമുവിന്റെ വീട്.രാമുവിന്റെ വീട്ടിൽ അച്ഛനുമമ്മയും കുഞ്ഞനുജത്തി മീനയും മുത്തശ്ശിയുമാണുള്ളത്. അവരുടെ അച്ഛൻ ഒരു വേട്ടക്കാരനായിരുന്നു.മൃഗങ്ങളേയും പക്ഷികളേയും പിടിച്ച് കൂട്ടിലാക്കി അവയെ ദൂരസ്ഥലങ്ങളിൽ കൊണ്ടുപോയി വിൽക്കുമായിരുന്നു. പക്ഷേ ഇപ്പോൾ അച്ഛന് വീടിന് പുറത്തിറങ്ങാൻ പോലും കഴിയുന്നില്ല. അപ്പോഴാണ് അവർക്ക് കൂട്ടിൽ കിടക്കുന്ന ജീവികളുടെ വിഷമം മനസ്സിലായത്. അപ്പോൾ തന്നെ അവർ ആ ജീവികളെയൊക്കെ തുറന്നു വിട്ടു.

മുഹമ്മദ് അഫ്ലാഹ്
3 എ എ.എം.എൽ.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ