ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/വൃത്തിയുള്ള മീനു കുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തിയുള്ള മീനു കുട്ടി

ഒരിക്കൽ ഒരു കൊച്ചു വീട്ടിൽ ഒരു കുട്ടി താമസിച്ചിരുന്നു. അവളുടെ പേര് മീനു എന്നായിരുന്നു. അവൾ നാലാം ക്ലാസിൽ ആണ് പഠിക്കുന്നത്. അവളുടെ വീട്ടിൽ 4പേരാണ് താമസിക്കുന്നത്. മീനുവും അവളുടെ അച്ഛനും അമ്മയും അനിയൻ അപ്പുവും ആയിരുന്നു അവർ. മീനു അവളുടെ വീട്ടിലെ എല്ലാ കാര്യങ്ങളും നല്ല വൃത്തിയിൽ ചെയ്യുമായിരുന്നു. അവൾ അവളുടെ വീടും പരിസരവും നല്ല വൃത്തിയിൽ പരിപാലിക്കുമായിരുന്നു. എന്നും അതിരാവിലെ എഴുനേറ്റ് നല്ല വൃത്തിയിൽ മുറ്റം അടിച്ചു വാരുമായിരുന്നു. പിന്നീട് അകമെല്ലാം തൂത്ത് വാരും മീനുവിന്റെ ഈ വൃത്തി ശീലം കണ്ട് അച്ഛനും അമ്മയ്ക്കും അയൽവാസികൾക്കും അവളെ വളരെ ഇഷ്ടമായിരുന്നു. അവൾ സ്കൂളിൽ പോയി ക്ലാസ്സ്‌ റൂമിലെ പേപ്പറുകൾ ഒക്കെ പെറുക്കി നന്നായി അവളുടെ വീടുപോലെ ക്ലാസ്റൂമും അടിച്ചു വാരുമായിരുന്നു. ഈ വൃത്തി ഉള്ള നല്ല ശീലം കണ്ടു അവളുടെ ടീച്ചർമാരെല്ലാം അവളെ വിലയിരുത്തുമായിരുന്നു. അങ്ങനെ ഒരു ദിവസം അസ്സെംബ്ലിയിൽ ഹെഡ്മാസ്റ്റർ പറഞ്ഞു : ഇന്ന് ജൂൺ 5 പരിസ്ഥിതി ദിനം ആണല്ലോ ഇതിന്റ ഭാഗം ആയി നിങ്ങൾ ഓരോരുത്തരും ഇന്ന് വീട്ടിൽ പോയി ചുരുങ്ങിയത് ഒരു ചെടിയെങ്കിലും വീട്ടിൽ നട്ടു പിടിപ്പിക്കുക. നല്ല വൃത്തി ആയി വീടും പരിസരവും വൃത്തി ആയി സൂക്ഷിക്കുക. സ്കൂൾ മുറ്റത്തുള്ള എല്ലാ മിഠായി കടലാസുകളും നമ്മൾ ഓരോരുത്തരും പെറുക്കാൻ ശ്രമിക്കുക. ഇനി സ്കൂൾ മുറ്റത്തു ഒറ്റ ഒരു മിഠായി കടലാസ് പോലും വലിച്ചെറിയാതിരിക്കുക. മിഠായി വാങ്ങുന്ന എല്ലാ വിദ്യാർത്ഥികളും മിഠായി കടലാസ് വേസ്റ്റ് ബാസ്കറ്റിൽ മാത്രം നിക്ഷേപിക്കുക. ഇതൊക്കെ കേട്ട് എല്ലാ കുട്ടികളും അസ്സെംബ്ലിയിൽ നിന്നും ക്ലാസുകളിലേക്ക് മടങ്ങി അങ്ങനെ മീനു ക്ലാസ്സിൽ നിന്ന് ഹെഡ്മാസ്റ്റർ പറഞ്ഞതെല്ലാം ചെയ്യുമെന്ന് മനസ്സിൽ ഉറപ്പിച്ചു. അങ്ങനെ അന്ന് സ്കൂൾ വിട്ട് പോയി അമ്മയോട് നടന്നതെല്ലാം പറഞ്ഞു. നീ ഇപ്പോൾ തന്നെ ഹെഡ്മാസ്റ്റർ പറഞ്ഞതെല്ലാം ചെയ് എന്നിട്ട് നല്ല കുട്ടിയായി വളരുക എന്ന് അവളുടെ അമ്മ അവളെ ഉപദേശിച്ചു. അങ്ങനെ അവൾ വൈകുന്നേരം തന്നെ എല്ലാം ചെയ്തു. പിറ്റേ ദിവസം അവൾ സ്കൂളിൽ പോയി സ്കൂൾ മുറ്റത്തെ എല്ലാ വേസ്റ്റ്കളും പെറുക്കി ഇത് ഹെഡ്മാസ്റ്ററിന്റെ കണ്ണിൽ പെടുകയുണ്ടായി. ഹെഡ്മാസ്റ്റർ വളരെ അധികം സന്തോഷിച്ചു അങ്ങനെ എല്ലാ ടീച്ചർമാരോടും സാറന്മാരോടും സന്തോഷം പറഞ്ഞു. പിന്നീട് നടന്ന അസ്സെംബ്ലിയിൽ അവളെ സ്റ്റേജിലേക്ക് വിളിച്ചു കുട്ടികളുടെ മുന്നിൽവെച്ച് അവളെ ഹെഡ്മാസ്റ്റർ അഭിനന്ദിച്ചു ഹെഡ്മാസ്റ്ററും ടീച്ചർമാരും തമ്മിൽ പറഞ്ഞു അവൾക്ക് വാർഷികആഘോഷത്തിൽ നല്ല ഒരു സമ്മാനം കൊടുക്കണം അങ്ങനെ അവളെ ക്ലാസ്സിലേക്ക് വിട്ടു അങ്ങനെ ക്ലാസ്സിൽ നിന്നും അവളുടെ ടീച്ചർ അഭിനന്ദിച്ചു അങ്ങനെ അവള്ക്കു നല്ല സന്തോഷം ആയി... അങ്ങനെ വീട്ടിൽ ചെന്ന് ഇതെല്ലാം അവൾ അവളുടെ അമ്മയോട് പറഞ്ഞു അങ്ങനെ വാർഷികാഘോഷം ആയി എല്ലാ കുട്ടികളും അവരുടെ രക്ഷിതാക്കളും ഒരുമിച്ചു കൂടിയ വേദി ആയിരുന്നു അത് അവിടെ വെച്ച് അവളെ അഭിനന്ദിച്ചു അവൾക്കു സമ്മാനം നൽകി... അങ്ങനെ എല്ലാ കുട്ടികളും രക്ഷിതാക്കളും അവളെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു അങ്ങനെ മീനു വളരെ സന്തോഷവതി ആയി.....


നുഫൈല
4.B ജി .യു .പി .എസ്. നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ