എൽ പി സ്കൂൾ നടക്കാവ്/അക്ഷരവൃക്ഷം/മടി മാറി

Schoolwiki സംരംഭത്തിൽ നിന്ന്
മടി മാറി

അമ്മക്കരടിക്ക് രണ്ടു കരടിക്കുഞ്ഞുങ്ങളുണ്ടായിരുന്നു ചിക്കുവും വിക്കുവും. മഹാ മടിയന്മാരായിരുന്നു അവർ. അമ്മക്കരടി കൊണ്ടുവരുന്ന തേനും പഴങ്ങളും തിന്ന് അവർ എപ്പോഴും വീട്ടിലിരിക്കും. രണ്ടുപേരുടെയും മടി മാറ്റണമെന്ന് അമ്മ വിചാരിച്ചു. പിറ്റേ ദിവസം രണ്ടു പേർക്കും വിശന്നപ്പോൾ അവർ അമ്മയെ തിരഞ്ഞു. പക്ഷേ അമ്മക്കരടിയെ അവിടെ കണ്ടില്ല. <
രണ്ടുപേരും അമ്മയെ തേടിയിറങ്ങി. അമ്മ മരത്തിനുമുകളിൽ കിടന്നുറങ്ങുന്നത് അവർ കണ്ടു. <
" അമ്മേ,എനിക്കു വിശക്കുന്നു"ചിക്കു പറഞ്ഞു. “എനിക്കു ദാഹിക്കുന്നു.” വിക്കു പറഞ്ഞു. അമ്മക്കരടി മിണ്ടിയില്ല. “അയ്യോ, അമ്മ മിണ്ടുന്നില്ല.”എന്നു പറഞ്ഞ് രണ്ടു പേരും കൂടി തേനും പഴവും അന്വേഷിച്ചു പോയി. കുറേക്കഴിഞ്ഞ് ചിക്കുവും വിക്കുവും കൈ നിറയെ പഴങ്ങളും തേനുമായി എത്തി. അവർ അത് അമ്മയ്ക് കൊടുത്തു. <
അമ്മക്കരടി ഇറങ്ങി വന്നു. അവരെ കെട്ടിപ്പിടിച്ചു പറഞ്ഞു. “ ഇപ്പോഴാണ് നിങ്ങൾ മിടുക്കന്മാരായത്.” ഭക്ഷണം സ്വന്തമായി സമ്പാദിച്ച മക്കളെ അമ്മ അനുഗ്രഹിച്ചു.

ശ്രീ ശങ്കർ. എം. കമ്മത്ത്
2 എ നടയ്ക്കാവ് എൽ .പി . എസ്സ്
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ